Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണം ആഘോഷിക്കാൻ വീട്ടിലേക്ക് യാത്ര തിരിച്ചത് സുഹൃത്തിനൊപ്പം ബൈക്കിൽ; എഞ്ചിനീയറിങ് വിദ്യാർത്ഥിയായ സെബിന്റെ ജീവനെടുത്തത് പിന്നാലെ നിയന്ത്രണം വിട്ടെത്തിയ പാണ്ടിലോറി; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത് ബൈക്കോടിച്ചിരുന്ന സുഹൃത്ത് അക്ഷയും

ഓണം ആഘോഷിക്കാൻ വീട്ടിലേക്ക് യാത്ര തിരിച്ചത് സുഹൃത്തിനൊപ്പം ബൈക്കിൽ; എഞ്ചിനീയറിങ് വിദ്യാർത്ഥിയായ സെബിന്റെ ജീവനെടുത്തത് പിന്നാലെ നിയന്ത്രണം വിട്ടെത്തിയ പാണ്ടിലോറി; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത് ബൈക്കോടിച്ചിരുന്ന സുഹൃത്ത് അക്ഷയും

മറുനാടൻ മലയാളി ബ്യൂറോ

വാളയാർ: വീട്ടിലെത്തി ഓണം ആഘോഷിക്കാൻ എത്തുകയായിരുന്ന സെബിന്റെ ജീവൻ കവർന്നത് നിയന്ത്രണം വിട്ട് പിന്നാലെയെത്തിയ പാണ്ടിലോറി. ആലുവ ശ്രീമൂലനഗരം മനയംപിള്ളിയിൽ ആന്റപ്പന്റെ മകൻ സെബിൻ (21) മരിച്ചത് ഓണാവധി ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കോളേജിൽ നിന്നും വീട്ടിലേക്ക് വരവെയുണ്ടായ അപകടത്തിൽ. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വയനാട് മാനന്തവാടി വാലാട്ട് ചെറുമത്ത് പീറ്ററിന്റെ മകൻ അക്ഷയ്ക്കാണ് (20) പരുക്കേറ്റത്.

ഇന്നലെ പുലർച്ചെ 3.35നു വാളയാർ പൊലീസ് സ്റ്റേഷനു തൊട്ടുമുന്നിലുള്ള ദേശീയപാത മേൽപ്പാലത്തിലായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്കു പച്ചക്കറിയുമായെത്തിയ ലോറി നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇരുവരും ലോറിയുടെ പിൻചക്രത്തിനിടയിൽ കുടുങ്ങി. ഇരുവരെയും വലിച്ചു കൊണ്ട് വീണ്ടും മുന്നിലേക്ക് പോയ ശേഷമാണ് ലോറി നിന്നത്.

ലീഡിങ് ഫയർമാൻ ജി.മധുവിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്‌നിരക്ഷാസേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി മാറ്റി ഇരുവരെയും പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും സെബിനെ രക്ഷിക്കാനായില്ല. തലയ്ക്കും കാലിനും പരുക്കുണ്ടെങ്കിലും അക്ഷയ് അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും സേലത്തെ സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർത്ഥികളാണ്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്നു ദേശീയപാതയിൽ പുലർച്ചെ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ലോറി ഡ്രൈവറെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP