Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ജോടി മലയണ്ണാന് പകരം കിട്ടുന്നത് ഒരു ജോടി സിംഹങ്ങളെ; നെയ്യാർ സഫാരി പാർക്കിലെ സിംഹ ഗർജ്ജനം നിലയ്ക്കാതിരിക്കാൻ നടപടിയായി; സൂ അഥോറിറ്റിയുടെ അനുമതി ലഭിച്ചതോടെ നെയ്യാറിലുള്ള ഏക പെൺസിംഹത്തിന് കൂട്ടായി എത്തുക ഗീർവനത്തിലെ രാജാക്കന്മാർ

ഒരു ജോടി മലയണ്ണാന് പകരം കിട്ടുന്നത് ഒരു ജോടി സിംഹങ്ങളെ; നെയ്യാർ സഫാരി പാർക്കിലെ സിംഹ ഗർജ്ജനം നിലയ്ക്കാതിരിക്കാൻ നടപടിയായി; സൂ അഥോറിറ്റിയുടെ അനുമതി ലഭിച്ചതോടെ നെയ്യാറിലുള്ള ഏക പെൺസിംഹത്തിന് കൂട്ടായി എത്തുക ഗീർവനത്തിലെ രാജാക്കന്മാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയണ്ണാന് പകരമായി നെയ്യാറിലെത്തുക സിംഹങ്ങൾ. ഗുജറാത്തിലെ മൃഗശാലയിൽ നിന്നാണ് ഒരു ജോടി സിംഹങ്ങളെ നെയ്യാർ സിംഹ സഫാരി പാർക്കിൽ എത്തിക്കുക. പകരമായി കേരളം നൽകേണ്ടത് ഒരു ജോടി മലയണ്ണാനുകളെയാണ്. ഈ കൈമാറ്റത്തിനുള്ള സൂ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.സൂ അഥോറിറ്റിയുടെ അനുമതി ലഭിച്ചതോടെ ഒരുജോടി മലയണ്ണാനുകളുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഗുജറാത്തിലേക്ക് പോവും.

1984ൽ നാല് സിംഹങ്ങളുമായാണ് പാർക്ക് തുടങ്ങിയത്. മരക്കുന്നം ദ്വീപിലാണ് പാർക്ക് സ്ഥാപിച്ചത്. ക്രമേണ സിംഹങ്ങളുടെ എണ്ണം 17ൽ എത്തിയതോടെ ചെലവ് താങ്ങാവുന്നതിലും അപ്പുറമായി. ഇതോടെ വംശവർധന തടയാനുള്ള മാർഗങ്ങൾ അധികൃതർ സ്വീകരിച്ചു. ആൺസിംഹങ്ങളെ വന്ധ്യംകരിച്ചതിന് പിന്നാലെ സിംഹക്കുട്ടികൾ പാർക്കിൽ പിറന്നില്ല.

വർഷങ്ങൾ കഴിഞ്ഞതോടെ ഇവിടെയുണ്ടായിരുന്ന സിംഹങ്ങൾ പ്രായമായി ചത്തതോടെയാണ് പാർക്കിൽ സിംഹങ്ങൾ കുറഞ്ഞത്. 17 വയസ്സാണ് സാധാരണ സിംഹങ്ങളുടെ ആയുസ്സെന്നാണ് കണക്ക്. 19 വർഷം വരെ ജീവിച്ച രണ്ടുസിംഹങ്ങൾ കഴിഞ്ഞ വർഷം ചത്തിരുന്നു. നിലവിൽ പാർക്കിലുള്ള പെൺ സിംഹത്തിന് 17 വയസ്സ് പിന്നിട്ടു. ഈ ഫെബ്രുവരിയിലാണ് ആകെയുണ്ടായിരുന്ന രണ്ട് പെൺസിംഹങ്ങളിൽ സിന്ധു എന്ന പെൺസിംഹം ചത്തത്. കഴിഞ്ഞ വർഷം ഏക ആൺസിംഹമായ വിശാലും ചത്തിരുന്നു. ഇപ്പോൾ പാർക്കിൽ അവശേഷിക്കുന്നത് ബിന്ദു എന്ന് പേരുള്ള സിംഹമാണ്.

ഗുജറാത്തിലെ മൃഗശാലയിൽ നിന്ന് സിംഹങ്ങളെ എത്തിക്കണമെന്ന ആവശ്യം ഏറക്കാലത്തിന് ശേഷമാണ് യാഥാർത്ഥ്യമാവുന്നത്. തിരുവനന്തപുരം മൃഗശാലയുമായി ബന്ധപ്പെട്ട് സക്കർബർഗ് മൃഗശാലയിൽ നിന്ന് മൂന്ന് സിംഹങ്ങളെ എത്തിക്കാൻ തീരുമാനമുണ്ടായിട്ട് വർഷങ്ങളായി. പകരം ഇവർ ആവശ്യപ്പെട്ടിരുന്നത് രണ്ട് മലയണ്ണാനുകളെയാണ്. ഈ നടപടികളാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ഏഷ്യയിലെ രണ്ടാമത്തെ സിംഹസഫാരി പാർക്കാണ് നെയ്യാർ ഡാമിലേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP