Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുർമീത് റാം റഹീമിനെ പുണ്യാത്മാവാക്കിയ സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വവുരുദ്ധമുഖം; ബിജെപി എംപിയുടെ പ്രഖ്യാപനം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും കലാപകാരികൾക്കുള്ള പ്രോത്സാഹനവുമാണെന്നു പിണറായി

ഗുർമീത് റാം റഹീമിനെ പുണ്യാത്മാവാക്കിയ സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വവുരുദ്ധമുഖം; ബിജെപി എംപിയുടെ പ്രഖ്യാപനം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും കലാപകാരികൾക്കുള്ള പ്രോത്സാഹനവുമാണെന്നു പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേരാ സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹീം സിങ്ങിന്റെ അറസ്റ്റിൽ ബിജെപി നേതാവും ലോക്സഭാ എംപിയുമായ സാക്ഷി മഹാരാജ് നടത്തിയ പരമാർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്‌ബുക്കിലൂടെയാണ് പിണറായിയുടെ പ്രതികരണം.

'റാം രഹീം സിങ് ദയാലുവും സാധാരണക്കാരനുമാണെന്നും അത്തരമൊരാളെ കുറ്റക്കാരനാക്കിയത് ശരിയല്ലെന്നുമായിരുന്നു മഹാരാജ് പറഞ്ഞത്. ഇന്ത്യൻ സംസ്‌കാരത്തെ അപകീർത്തിപ്പെടുത്താനാണ് ഈ കോടതിവിധിയെന്നും മഹാരാജ് പറഞ്ഞിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന ബിജെപി പാർലമെന്റംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്നാണ്' മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന ബിജെപി പാർലമെന്റംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നത്. ബലാൽസംഗ കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഗുർമീത് റാം റഹീം സിംഗിനെ ശിക്ഷിച്ചത് 'ഇന്ത്യൻ സംസ്‌കാരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇപ്പോൾ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് കോടതിയാണ് ഉത്തരവാദിയെന്നു'മാണ് ബിജെപി പാർലമെന്റംഗം സാക്ഷി മഹാരാജ് പ്രതികരിച്ചത്.

കോടതി വിധി വന്നയുടൻ ആരംഭിച്ച അക്രമ സംഭവങ്ങൾ കൂട്ടക്കൊലയായും അനിയന്ത്രിത കലാപമായും മാറിയപ്പോഴാണ് ബി ജെപി നേതാവിന്റെ പ്രതികരണം വന്നത്. കോടിക്കണക്കിന് ജനങ്ങൾ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെൺകുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂര പരിഹാസവുമാണ്.

ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനൽ കുറ്റമാണ്. ജമാ മസ്ജിദ് തലവൻ ഷാഹി ഇമാമിനെ ഈ വിധത്തിൽ ശിക്ഷിക്കാൻ ഹൈക്കോടതിയോ സുപ്രീം കോടതിയോ തയാറാകുമോ എന്ന ചോദ്യത്തിലൂടെ സംഘപരിവാറിന് വേണ്ടപ്പെട്ടവർ നിയമത്തിനു അതീതരാണ് എന്നാണ് ഈ എം പി പ്രഖ്യാപിക്കുന്നത്. ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും വർഗീയതയുടെ നഗ്നമായ പ്രകാശനവും കലാപകാരികൾക്കുള്ള പ്രോത്സാഹനവും ആണ്.

ഗോഡ്സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞതടക്കം പ്രകോപനപരമായ നിരവധി പ്രസ്താവനകൾ നടത്തുകയും അനേകം ക്രിമിനൽ കേസുകളിൽ കുറ്റാരോപിതനാവുകയും ചെയ്ത സാക്ഷി മഹാരാജ് സംഘപരിവാറിന്റെ നാവാണ്. സാക്ഷി മഹാരാജിലൂടെ പ്രകടമാകുന്നത് അതുകൊണ്ട് തന്നെ സംഘ പരിവാറിന്റെ നയമാണ്. സാക്ഷിയെ തള്ളിപ്പറയാൻ തയാറാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഉള്ള ബിജെപി-ആർഎസ്എസ് നേതൃത്വം മൗനം കൊണ്ട് അതിനു സമ്മതം നൽകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP