Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാം; ആചാര സംബന്ധമായ വിഷയങ്ങളിൽ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഭരണസമിതി ബാദ്ധ്യസ്ഥമായിരിക്കുമെന്ന് രാമവർമ്മയുടെ സത്യവാങ്മൂലം; നിർദ്ദേശം കോടതി അംഗീകരിച്ചാൽ ഭരണസമിതിയും, ഉപദേശക സമിതിയും ഉടൻ രൂപീകരിക്കാൻ കഴിയും

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാം; ആചാര സംബന്ധമായ വിഷയങ്ങളിൽ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഭരണസമിതി ബാദ്ധ്യസ്ഥമായിരിക്കുമെന്ന് രാമവർമ്മയുടെ സത്യവാങ്മൂലം; നിർദ്ദേശം കോടതി അംഗീകരിച്ചാൽ ഭരണസമിതിയും, ഉപദേശക സമിതിയും ഉടൻ രൂപീകരിക്കാൻ കഴിയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കി ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാൾ രാമ വർമ്മ സുപ്രീം കോടതിയിൽ സത്യവാങ്മൂലം. മൂന്ന് വർഷമാകും അഞ്ചംഗ ഭരണസമിതിയുടെ കാലാവധി. അതേസമയം ആചാര സംബന്ധമായ വിഷയങ്ങളിൽ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഭരണസമിതി ബാദ്ധ്യസ്ഥമായിരിക്കുമെന്ന് രാമ വർമ്മയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന മൗലികമായ വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് ട്രസ്റ്റിയുടെ മുൻകൂർ അനുമതി ഭരണസമിതി തേടണം. ട്രസ്റ്റിയുടെ മുൻകൂർ അനുമതി ഇല്ലാതെ പ്രതിമാസം 15 ലക്ഷത്തിൽ കൂടുതൽ ചെലവാക്കാൻ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ല. ഒരു കോടിയിൽ അധികം ചെലവ് വരുന്ന കാര്യങ്ങൾക്കും മുൻകൂർ അനുമതി നിർബന്ധം ആയിരിക്കും. ക്ഷേത്ര പുനരുദ്ധാരണവും നവീകരണവും ആയി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും ഭരണസമിതിക്ക് ട്രസ്റ്റിയുടെ മുൻകൂർ അനുമതി ആവശ്യം ആയിരിക്കും എന്ന് രാമവർമ്മ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

സുപ്രീം കോടതി നിർദ്ദേശ പ്രകാരം ആണ് അഭിഭാഷകൻ ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാൾ രാമ വർമ്മ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. സത്യവാങ് മൂലം കോടതി അംഗീകരിച്ചാൽ ഭരണസമിതിയും, ഉപദേശക സമിതിയും ഉടൻ രൂപീകരിക്കാൻ കഴിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP