Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്മപുരസ്‌കാര പട്ടികയിൽ മലയാളി തിളക്കം; പി.പരമേശ്വരന് പത്മവിഭൂഷൺ; മാർ ക്രിസോസ്റ്റത്തിന് പത്മഭൂഷൺ; വനമുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മയ്ക്കും സാന്ത്വന ചികിൽസാ വിദഗ്ധൻ എം.ആർ.രാജഗോപാലിനും പത്മശ്രീ; ഇളയരാജയ്ക്കും ഗുലാം മുസ്തഫാ ഖാനും പത്മവിഭൂഷൺ; എം.എസ്.ധോണിക്ക് പത്മഭൂഷൺ

പത്മപുരസ്‌കാര പട്ടികയിൽ മലയാളി തിളക്കം; പി.പരമേശ്വരന് പത്മവിഭൂഷൺ; മാർ ക്രിസോസ്റ്റത്തിന് പത്മഭൂഷൺ; വനമുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മയ്ക്കും സാന്ത്വന ചികിൽസാ വിദഗ്ധൻ എം.ആർ.രാജഗോപാലിനും പത്മശ്രീ; ഇളയരാജയ്ക്കും ഗുലാം മുസ്തഫാ ഖാനും പത്മവിഭൂഷൺ; എം.എസ്.ധോണിക്ക് പത്മഭൂഷൺ

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരപട്ടികയിൽ മലയാളികൾക്ക് അഭിമാനാർഹമായ നേട്ടം.മാർത്തോമ സഭ വലിയ മെത്രാപൊലീത്ത മാർ ക്രിസ്റ്റോസം ഈ വർഷത്തെ പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായി. ഭാരതീയ വിചാരകേന്ദ്രം അദ്ധ്യക്ഷൻ പി. പരമേശ്വരന് പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ചു. വനമുത്തശി എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടിയമ്മ(നാട്ടുവൈദ്യം), എം.ആർ.രാജഗോപാൽ (സാന്ത്വന ചികിത്സ) എന്നിവർക്ക് പത്മശ്രീ പുരസ്‌ക്കാരങ്ങളും ലഭിച്ചു.

സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക മുഖവും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനാണ് പി. പരമേശ്വരൻ. മാർത്തോമ്മാസഭയുടെ വലിയ മെത്രാപ്പൊലീത്തയായ ക്രീസോസ്റ്റം തിരുമേനി 101ാം വയസിലേക്ക് കടക്കുന്നതിനിടെയാണ് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത്.

എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി പുരസ്‌കാര ലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ചു. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭയും ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപികയും ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവും, പേരുകേട്ട വിഷഹാരിയുമാണ് ലക്ഷ്മിക്കുട്ടി.കോഴിക്കോട് സ്വദേശിയായ എം.ആർ.രാജഗോപാൽ പാലിയേറ്റീവ് കെയർ മെഡിസിൻ രംഗത്ത് പ്രവർത്തിക്കുന്നു.

പാലിയം ഇന്ത്യ എന്ന സംഘടനയിലൂടെ കാൻസർ രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോ. എം ആർ രാജഗോപാൽ 23 വർഷമായി സാന്ത്വന ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്നു. തിരുവനന്തപുരം സ്വദേശിയാണ്.മറ്റുപുരസ്‌കാരങ്ങളിൽ, സംഗീതജ്ഞൻ ഇളയരാജയ്ക്ക് പത്മവിഭൂഷൺ ലഭിച്ചു.ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ്.ധോണി പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായി


പത്മശ്രീ പുരസ്‌കാരങ്ങൾ:

അൻവർ ജലാൽപുർ (ഉറുദു സാഹിത്യം)

ഇബ്രാഹിം സത്താർ (സൂഫി സംഗീതം)

മാനസ് ബിഹാറി വർമ (പ്രതിരോധംശാസ്ത്രം)

സിത്തവ്വ ജോദ്ദാതി (സാമൂഹിക സേവനം)

നൗഫ് മർവായ് (യോഗ)

വി.നാനമ്മാൾ (യോഗ)

അരവിന്ദ് ഗുപ്ത (വിദ്യാഭ്യാസം, സാഹിത്യം)

ഭാജു ശ്യാം (ചിത്രകല)

സുധാൻഷു ബിശ്വാസ് (സാൂഹിക സേവനം)

മുർളികാന്ത് പേട്കർ (കായികം)

രാജഗോപാലൻ വാസുദേവൻ (ശാസ്ത്രം)

സുഭാഷിണി മിസ്ത്രി (സാമൂഹിക സേവനം)

വിജയലക്ഷ്മി നവനീത കൃഷ്ണൻ (സാഹിത്യം)

സുലഗട്ടി നരസമ്മ (വൈദ്യശാസ്ത്രം)

യേഷി ദോഡെൻ (വൈദ്യശാസ്ത്രം)

റാണി/അഭയ് ഭാങ് (വൈദ്യശാസ്ത്രം)

ലെന്റിന അവോ താക്കർ (സാമൂഹിക േസവനം)

റോമുലസ് വിറ്റേക്കർ (വനസംരക്ഷണം)

സമ്പത്ത് റാംതെക് (സാമൂഹിക സേവനം)

സാൻദുക് റൂയിത്ത് (വൈദ്യശാസ്ത്രം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP