Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പടിയൂർ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി; ടെണ്ടർ നടപടികൾ പൂർത്തിയായി ആദ്യഘട്ട പ്രവർത്തി ഒക്ടോബർ രണ്ടാം വാരം

പടിയൂർ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി; ടെണ്ടർ നടപടികൾ പൂർത്തിയായി ആദ്യഘട്ട പ്രവർത്തി ഒക്ടോബർ രണ്ടാം വാരം

സ്വന്തം ലേഖകൻ

കണ്ണൂർ പഴശ്ശി പദ്ധതി പ്രദേശത്തെ ടൂറിസം സാധ്യകതൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന പടിയൂർ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവ്യത്തി ഉദ്ഘാടനം ഒക്ടോബർ രണ്ടാം വാരം നടക്കും. പടിയൂർ, കുയിലൂർ, നിടിയോടി, പൂവ്വം മേഖല ഉൾപ്പെടുന്ന പദ്ധതി പ്രദേശങ്ങളെ കൂട്ടിയിണക്കിയാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന 5.50കോടിയുടെ പ്രവ്യത്തി ടെണ്ടർ ചെയ്തു.

ജലസേചന വകുപ്പിന്റെ അധീതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ കോർപ്പറേഷൻ തെയ്യാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് പ്രവ്യത്തി ടെണ്ടർ ചെയ്തത്. ഇരു വകുപ്പുകളും തമ്മിലുള്ള ധാരണാപത്രവും ഉടൻ ഒപ്പുവെക്കും. ആദ്യഘട്ട പ്രവ്യത്തി ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയ കെ.കെ. ശൈലജ എം എൽ എ പറഞ്ഞു. ബോട്ടാണിക്കൽ ഗാർഡൻ, പൂന്തോട്ടം, പാർക്കുകൾ, പദ്ധതി പ്രദേശത്തെ തുരുത്തുകൾ ബന്ധിപ്പിച്ചുള്ള പാലങ്ങൾ, ബോട്ട് സർവ്വീസ്, എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്നത്.

പടിയൂർ ടൗണിൽ നിന്നും പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ആദ്യ ഘട്ടത്തിൽ നവീകരിക്കും. ഒന്നാംഘട്ട പ്രവ്യത്തി പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം ഘട്ട പ്രവ്യത്തിക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടൂറിസം വകുപ്പിന് കൈമാറും. രണ്ട് വർഷത്തെ പഠനത്തിനും വിദഗ്ത അഭിപ്രായത്തിനും ശേഷം സി. രമേശന്റെ നേതൃത്വത്തിൽ തെയ്യാറാക്കിയ കരട് പദ്ധതി വിശദമായി പരിശോധിച്ചതിന് ശേഷമാണ് അനുകൂലമായ നടപടിയുണ്ടായിരിക്കുന്നത്. പഴശ്ശി പദ്ധതി പ്രദേശത്തെ പാർക്ക് അകംതുരുത്ത് ദ്വീപ്, പെരുവം പറമ്പ് ഇക്കോ പാർക്ക്, വള്ള്യാട് സഞ്ജീവിനി ഇക്കോ പാർക്ക് എന്നിവയേയും കൂട്ടിയിണക്കിയുള്ള പദ്ധതികളും ഇതോടൊപ്പം പൂർത്തിയാക്കും.

എം എൽ എയ്ക്ക് പുറമെ ടൂറിസം ഡയരക്ടർ ഷൈൻ, പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.ഡി സാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. സിയാദ്, ആർക്കിടെക്ച്ചർ സി.രമേശൻ, പി .ഷിനോജ്, ജംഷീർ എന്നവരും പദ്ധതി പ്രദേശത്ത് പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP