Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാഡി റെസീപ്റ്റ് സ്റ്റേറ്റ്‌മെന്റ് പ്രകാരമുള്ള വായ്പാ കാലാവധി ഒരു വർഷമാക്കി നീട്ടി; കർഷകർക്ക് അതേ ബാങ്കിൽ നിന്നും പുതിയ ലോൺ ലഭിക്കുന്നതിനും പദ്ധതി; ഒരാഴ്‌ച്ചക്കകം നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില എല്ലാ കർഷകർക്കും ലഭിക്കും

പാഡി റെസീപ്റ്റ് സ്റ്റേറ്റ്‌മെന്റ് പ്രകാരമുള്ള വായ്പാ കാലാവധി ഒരു വർഷമാക്കി നീട്ടി; കർഷകർക്ക് അതേ ബാങ്കിൽ നിന്നും പുതിയ ലോൺ ലഭിക്കുന്നതിനും പദ്ധതി; ഒരാഴ്‌ച്ചക്കകം നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില എല്ലാ കർഷകർക്കും ലഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വിവിധ ബാങ്കുകളിൽ നിന്ന് പി ആർ എസ് (പാഡി റെസീപ്റ്റ് സ്റ്റേറ്റ്മെന്റ്) പ്രകാരം വായ്പ എടുത്തവരുടെ വായ്പാ കാലാവധി നീട്ടി. കഴിഞ്ഞ സീസണിൽ ആറുമാസം തിരിച്ചടവ് കാലാവധി പ്രകാരം വായ്പ നൽകിയ ബാങ്കുകളുടെ കരാർ ഒരു വർഷമാക്കിയാണ് നീട്ടുന്നത്. കൂടാതെ അതേ ബാങ്കിൽ നിന്നും പുതിയ വായ്പ നൽകുന്നതിനുള്ള സൗകര്യവും ഒരുക്കും. സപ്ലൈകോ രസീതിന്റെ അടിസ്ഥാനത്തിൽ നെൽവില ലോണായി നൽകുന്ന പദ്ധതിക്കാണ് തിരിച്ചടവ് കാലാവധി നീട്ടിയത്.

സംസ്ഥാനത്ത് 15 ബാങ്കുകളുമായാണ് സപ്ലൈകോ ധാരണാപത്രം ഒപ്പിട്ടത്. പിആർഎസ് കർഷകർക്ക് ബാങ്കുകളിൽ നിന്നും അക്കൗണ്ട് തുറന്ന് സപ്ലൈകോ പദ്ധതി പേയ്മെന്റ് ഓഫീസർമാരെ അറിയിച്ചാലുടൻ ഓൺലൈനായി പേ ഓർഡർ നൽകും. വായ്പ ലഭിച്ചുകഴിഞ്ഞാൽ വായ്പാ കാലാവധി തീരുന്നതിന് മുമ്പേ സാധാരണ പലിശയുൾപ്പെടെ സപ്ലൈകോ അടച്ചു തീർത്ത് ലോൺ ക്ലോസ് ചെയ്യും.

2017-18 കാലയളവിലാണ് പിആർഎസ് വായ്പാ പദ്ധതി ആരംഭിച്ചത്. സപ്ലൈകോ രസീതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ വായ്പയായി കർഷകർക്ക് നെൽവില നൽകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമുപയോഗിച്ച് പണം ബാങ്കുകൾക്ക് തിരിച്ചുനൽകും. കേന്ദ്രത്തിൽ നിന്ന് പണം നൽകാത്തതിനാൽ വായ്പകൾ കിട്ടാക്കടമായിക്കൊണ്ടിരിക്കുകയാണ്. കിട്ടാക്കടമുള്ളവർക്ക് ഈ സീസണിൽ വായ്പ നൽകാൻ ബാങ്കുകൾക്ക് കഴിയില്ല. നെല്ല് സംഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വായ്പാ കാലാവധി നീട്ടുകയും പുതിയ ലോൺ അതേ ബാങ്കുകളിൽ നിന്ന് നൽകാനുള്ള നടപടികളും സംസ്ഥാന സർക്കാർ ആരംഭിച്ചത്.

കേരള ഗ്രാമീൺ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകൾ ഇതിനകം തന്നെ വായ്പകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കൂടി ഒരാഴ്ചക്കകം ഈ പദ്ധതിയിലേക്ക് വരും. പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ഇപ്പോൾ നടപ്പാക്കി വരുന്ന ഓവർ ഡ്രാഫ്റ്റ് സംവിധാനം തൃശൂർ, കോട്ടയം എന്നീ ജില്ലകളിലെ ജില്ലാ സഹകരണ ബാങ്കുകളിൽ കൂടി നടപ്പാക്കാനുള്ള സംവിധാനമൊരുക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കും. നടപടികൾ പൂർത്തിയാവുന്നതോടെ എല്ലാ കർഷകർക്കും പി ആർ എസ് വായ്പാ പദ്ധതി പ്രകാരം, ഇതിനകം സംഭരിച്ച നെല്ലിന്റെ വില അക്കൗണ്ടിൽ ലഭ്യമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP