Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോളാർ തട്ടിപ്പുകേസിലെ പ്രതിക്ക് വേണ്ടി പി എ മാധവൻ എംഎൽഎ ഇടപെട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; മണിലാലിനെ ജാമ്യത്തിലിറക്കുന്നതിന് പണം തരാമെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവിട്ട് മീഡിയാ വൺ ചാനൽ

സോളാർ തട്ടിപ്പുകേസിലെ പ്രതിക്ക് വേണ്ടി പി എ മാധവൻ എംഎൽഎ ഇടപെട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; മണിലാലിനെ ജാമ്യത്തിലിറക്കുന്നതിന് പണം തരാമെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവിട്ട് മീഡിയാ വൺ ചാനൽ

തൃശ്ശൂർ: സോളാർ തട്ടിപ്പുകേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരം മണലൂർ എംഎൽഎ പി എ മാധവൻ ഇടപെട്ടതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. കേസിലെ മൂന്നാം പ്രതിയായ മണിലാലിനെ ജാമ്യത്തിലിറക്കാൻ വേണ്ടി മുഖ്യമന്ത്രി പണം നൽകാമെന്ന് പറഞ്ഞുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മണിലാലിന്റെ സഹോദരൻ റിജീഷിനാണ് മാധവൻ സഹായം വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ശബ്ദരേഖ മീഡിയാ വൺ ചാനലാണ് പുറത്തുവിട്ടത്.

കേസിലെ പ്രതിയെ സഹായിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യാമെന്നും ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചതായും എംഎൽഎ പറയുന്നതിന്റെ ശബ്ദരേഖയാണ് ചാനൽ പുറത്തുവിട്ടത്. പ്രതി മണിലാലിന്റെ സഹോദരന് നൽകിയത് ദുരിതാശ്വസ സഹായമെന്ന മുഖ്യമന്ത്രിയുടെയും മാധവന്റെയും വാദം പൊളിയുന്നു. ടീം സോളാറിന്റെ മാനേജറായിരുന്നു മണിലാൽ. കേസിലെ മുഖ്യപ്രതിയായ സരിത എസ് നായർ പുറത്തിറങ്ങിയെങ്കിലും മണിലാൽ ഇപ്പോഴും ജയിലിൽ തന്നെ കഴിയുകയാണ്.

സോളാർ തട്ടിപ്പ് കേസിലെ മൂന്നാം പ്രതി മണിലാലിന്റെ സഹോദരൻ റിജീഷുമായി പി എ മാധവൻ എംഎൽഎ നടത്തിയ ഫോൺ സംഭാഷണത്തിൽ മണിലാലിനെ ജാമ്യത്തിലിറക്കുന്നതിന് എത്രരൂപ വേണ്ടിവരുമെന്ന് മാധവൻ ചോദിക്കുന്നത്. പണം നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചശേഷം മറുപടി നൽകാമെന്നും പറയുന്നു. പണം വാങ്ങാൻ എവിടെ വരണമെന്ന് മാധവൻ തന്നെ റിജീഷിനെ ഫോണിൽ വിളിച്ച് അറിയിക്കുന്നു.

അതേസമയം മണിലാലിന്റെ സഹോദരന് ഉമ്മൻ ചാണ്ടിയുടെ നിർദേശാനുസരണം അരലക്ഷം രൂപ നൽകിയെന്ന് സമ്മതിച്ച മാധവൻ പക്ഷെ, അത്? വികലാംഗന് നൽകിയ സഹായമെന്നാണ് വാദിച്ചത്. മുഖ്യമന്ത്രിയും ഇക്കാര്യം ആവർത്തിക്കുകയാണ്. സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായർ നേരത്തെ റിജീഷിനെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം വരെ ഉണ്ടയിരുന്നു.

മീഡിയാ വൺ പുറത്തുവിട്ട ശബ്ദരേഖയുടെ പൂർണ്ണരൂപവും വീഡിയോയും ചുവടേ:

സോളാർ തട്ടിപ്പ്, ശബ്ദരേഖ, പി എ മാധവൻ എംഎൽഎ, തെളിവുകൾ, മീഡിയാ വൺ ചാനൽറിജേഷ്? : ഗുഡ്?മോർണിങ്? മതിലകത്ത് നിന്ന് റിജേഷ്
മാധവൻ : റിജേഷേ, തന്റെ ഒരാൾ കസ്റ്റഡിയിലുണ്ട് ജാമ്യത്തിലെടുക്കണമെന്ന് പറഞ്ഞില്ലെ?
റിജേഷ് : ഉവ്വ്
മാധവൻ : അതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റും
റിജേഷ് : 8 കേസുണ്ട്, അതിന് ജാമ്യക്കാരായി വീട്ടിൽ ഞങ്ങള്? അമ്മയും അച്ഛനും മാത്രമേയുള്ളൂ. വേറെ ആരെയും കിട്ടാനില,ഈയൊരു കേസ് കാരണം. ജാമ്യക്കാരെ പുറത്ത് നിന്ന് വയ്ക്കണമെന്നാ വക്കീലന്മാർ പറയുന്നത് അതിന് പൈസകൊടുക്കണം
മാധവൻ : ആരെക്കിട്ടാൻ ജാമ്യക്കാരെ കിട്ടാൻ
റിജേഷ് : ഞങ്ങൾ ഒരുപാട് െ്രെട ചെയ്തു. ഒന്നും നടക്കാതെ വന്നപ്പോഴാണ്...
മാധവൻ : അല്ല റിജേഷേ ഇന്നലെ ഇത് കഴിഞ്ഞിട്ട് ഞാൻ സിഎം മായി സംസാരിച്ചു. അതുകൊണ്ടാണ്? പറയണെ. അപ്പൊ, പൈസ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറയാദ്യം
റിജേഷ് : ആളെ പുറത്തിറക്കികിട്ടണം എന്നേയുള്ളു എനിക്ക്,
മാധവൻ : അത് പറഞ്ഞു, സിഎം എന്നോട് പറഞ്ഞു. താൻ ഈ പിന്നാലെ നടന്നുവെന്നെ!ഴുതി അവസാനിപ്പിച്ചപ്പോൾ സിഎം ചോദിച്ചുപോയി. രണ്ടുതവണ വിളിച്ചിട്ടുണ്ട് ഒരു തവണ കണ്ടിട്ടുണ്ട്.
റിജേഷ് : ഇല്ല, എത്രയോ തവണ തിരുവനന്തപുരത്ത് പോയിട്ടുണ്ട്. എത്രതവണ ക്ലിഫ് ഹൗസിൽ പോയിട്ടുണ്ട്.
മാധവൻ : അപ്പൊ എന്താണ് ചെയ്യേണ്ടത് ഇതിൽ, പൈസ എന്ന് പറയുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.
റിജേഷ് : എന്താണ് സാറെ
മാധവൻ : പൈസ എന്നതോണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, എത്ര പൈസ വേണ്ടിവരും നമുക്ക് ജാമ്യത്തിലെടുക്കാൻ?
റിജേഷ് : വക്കീൽ ഒരു കേസിന് പറയുന്നത് മുപ്പതിനായിരം മുപ്പത്തി അയ്യായിരം അണ്?.
മാധവൻ : 8 കേസാവുമ്പൊ രണ്ട് ലക്ഷം ഉറുപ്പിക വേണ്ടെ?
റിജേഷ് : അതാണ് പ്രശ്‌നം വരുന്നത്, ഒരുപാട് െ്രെട ചെയ്തു. സ്ഥലമുള്ളത് വിൽക്കാൻ പോലും പറ്റാത്ത അവസ്ഥ
മാധവൻ : ചുരുങ്ങിയത് രണ്ട് ലക്ഷം ഉറുപ്പിക ഉണ്ടെങ്കിലേ ഇപ്പോ നടക്കൂ അല്ലേ..
റിജേഷ് : അതേ, അതാണ് സംഭവം.
മാധവൻ : ഞാൻ ഒന്നുകൂടി സംസാരിക്കട്ടെ, നോക്കട്ടെ
...................................................
പണം നൽകാൻ റിജേഷിനെ മാധവൻ വിളിക്കുന്നു
റിജേഷ് : സാർ ഗുഡ്‌മോർണിങ്, റിജേഷാണ്
മാധവൻ : ആ റിജേഷേ ഉച്ചയ്‌ക്കൊന്ന് തൃശൂർക്ക് വരാൻ പറ്റുമോ
റിജേഷ് : എവിടെയാണ് സാറെ വരേണ്ടത്
മാധവൻ : തൃശൂർ രണ്ടുമണിയാകുമ്പോൾ എത്തിയാൽ കൊക്കാലെ മത്സ്യത്തൊഴിലാളി സംഘത്തിൽ ഞാനുണ്ടാകും.
മാധവൻ : ഒന്നു വാ, ഒന്നു വരോ
റിജേഷ് : ഓക്കെ ഓക്കെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP