Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.വി.അൻവർ എംഎ‍ൽഎ കൊലക്കേസ് പ്രതികളായ അനന്തരവന്മാരെ നിയമവിരുദ്ധമായി സംരക്ഷിച്ചു; പ്രതികളെ അൻവർ ദുബായിൽ പലവട്ടം സന്ദർശിച്ചു; പ്രതികൾക്ക് സംരക്ഷണമൊരുക്കിയ അൻവർ എംഎ‍ൽഎ സ്ഥാനം രാജിവെക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്; നീതി സമരം നടത്തി കൊല്ലപ്പെട്ട മനാഫിന്റെ കുടുംബം

പി.വി.അൻവർ എംഎ‍ൽഎ കൊലക്കേസ് പ്രതികളായ അനന്തരവന്മാരെ നിയമവിരുദ്ധമായി സംരക്ഷിച്ചു; പ്രതികളെ അൻവർ ദുബായിൽ പലവട്ടം സന്ദർശിച്ചു; പ്രതികൾക്ക് സംരക്ഷണമൊരുക്കിയ അൻവർ എംഎ‍ൽഎ സ്ഥാനം രാജിവെക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്; നീതി സമരം നടത്തി കൊല്ലപ്പെട്ട മനാഫിന്റെ കുടുംബം

ജംഷാദ് മലപ്പുറം

മലപ്പുറം: മനാഫ് വധക്കേസിൽ പ്രതികളായ അനന്തരവന്മാരെ നിയമവിരുദ്ധമായി സംരക്ഷിച്ച പി.വി അൻവർ എംഎ‍ൽഎക്കെതിരെ കേസെടുക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. നിരവധി തവണ അൻവർ ദുബായിൽപോയി സഹോദരീപുത്രന്മാരെ സന്ദർശിച്ചിട്ടുണ്ട്. കൊലപാതകക്കേസ് പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടതിനു പകരം അവർക്ക് സംരക്ഷണമൊരുക്കുകയായിരുന്നു എംഎ‍ൽഎയെന്നും ആരോപിച്ചു. പേയ്‌മെന്റ് സീറ്റിൽ അൻവറിനോടുള്ള കടപ്പാടുകൊണ്ടാണ് പിണറായി സർക്കാർ ഹൈക്കോടതി ഉത്തരവിട്ടിട്ടും സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്നും കുറ്റപ്പെടുത്തി.

മനാഫ് വധക്കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നും കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം തടയണമെന്നുമാവശ്യപ്പെട്ട് മനാഫിന്റെ കുടുംബം കളക്ടറേറ്റ് പടിക്കൽ നടത്തിയ നീതി സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലാണ് മനാഫ് വധക്കേസിൽ ഒന്നാം സാക്ഷിയെ കൂറുമാറ്റിച്ച് പി. അൻവറടക്കമുള്ള പ്രതികൾരക്ഷപ്പെട്ടതെന്നും വ്യക്തമാക്കി. പ്രോസിക്യൂഷനും പൊലീസും സർക്കാർ സംവിധാനവും ഒത്തുകളിച്ചാണ് മനാഫിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്നത്. നീതിക്കായി മനാഫിന്റെ കുടുംബം നടത്തുന്ന സമരത്തിന് യൂത്ത്‌ലീഗ് എല്ലാവിധ പിന്തുണയും നൽകുമെന്നും ഫിറോസ് പറഞ്ഞു.

മനാഫിന്റെ പിതൃസഹോദരൻ പള്ളിപ്പറമ്പൻ അബൂബക്കർ ആധ്യക്ഷം വഹിച്ചു. പി.വി അൻവറിനെയും ബന്ധുക്കളെയും രക്ഷിക്കാൻ സർക്കാർ നിയമത്തെ തോന്നിയവഴിക്ക് വിടുകയണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി.ഡി സതീശൻ എംഎ‍ൽഎ പറഞ്ഞു. മനാഫ് വധക്കേസിൽ പ്രതികൾക്കനകൂലമായി നിയമസംവിധാനവും സർക്കാരും നിലകൊള്ളുന്നത് അപമാനകരമാണെന്ന് വി.ടി ബൽറാം എംഎ‍ൽഎ പറഞ്ഞു. കേസിൽ പ്രധാന സാക്ഷി കൂറുമാറിയതോടെയാണ് പി.വി അൻവർ അടക്കമുള്ള പ്രതികളെ വെറുതെവിടാനുള്ള സാഹചര്യമുണ്ടായതെന്നും അന്നത്തെ പ്രോസിക്യൂട്ടറായിരുന്ന സി. ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആക്ഷേപം നേരിട്ടയാളാണെന്നും കുറ്റപ്പെടുത്തി.

കേസിൽ ഇപ്പോൾ പിടിയിലായ എംഎ‍ൽഎയുടെ അനന്തരവന്മാരടക്കമുള്ള പ്രതികളുടെ വിചാരണക്ക് സ്‌പെഷൽ പ്രോസിക്യൂട്ടറുടെ ആവശ്യമേയില്ലെന്ന നിലവിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ശ്രീധരൻനായരുടെ റിപ്പോർട്ട് ദുരുപവിഷ്ടമാണെന്നും ആരോപിച്ചു. കോവിവിഡ് കാലത്ത് നീതിക്കായി കേരളത്തിൽ ഒരു കുടുംബം തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് സി.ആർ നീലകണ്ഠൻ പറഞ്ഞു. അൻവർ എംഎ‍ൽഎയും പണത്തിനും പ്രതാപത്തിനും മുന്നിൽ സർക്കാർ ഹൈക്കോടതി ഉത്തരവിനെപ്പോലും വെല്ലുവിളിക്കുകയാണെന്ന് കെ.എം ഷാജഹാൻ ആരോപിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടഖി മുജീബ് കാടേരി പ്രസംഗിച്ചു. മനാഫിന്റെ സഹോദരങ്ങളായ പള്ളിപ്പറമ്പൻ അബ്ദുൽറസാഖ്, സുബൈദ, ഫാത്തിമ, റജീന, മൻസൂർ അബ്ദുൽഹമീദ്, ജലീൽ മറ്റ് കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP