Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ അനധികൃത തടയണ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് എന്തേ? ഹൈക്കോടതി മലപ്പുറം കലക്ടറോട് വിശദീകരണം തേടി; രണ്ടാഴ്‌ച്ചക്കകം കളക്ടർ വിശദ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി

പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ അനധികൃത തടയണ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് എന്തേ? ഹൈക്കോടതി മലപ്പുറം കലക്ടറോട് വിശദീകരണം തേടി; രണ്ടാഴ്‌ച്ചക്കകം കളക്ടർ വിശദ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് നാലുമാസമായിട്ടും നടപ്പാക്കാത്തതിൽ മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കകം കളക്ടർ വിശദസത്യവാങ്മൂലം സമർപ്പിക്കണമെന്ന് ജസ്റ്റിസ് പി.വി ആശ നിർദ്ദേശം നൽകി.

തടയണക്കെതിരായ പരാതിക്കാരൻ നിലമ്പൂർ സ്വദേശി എംപി വിനോദിന്റെ ഹർജിയിൽ പി.വി അൻവറിന്റെ ഭാര്യാപിതാവ് കോഴിക്കോട് നടുവണ്ണൂർ സി.കെ അബ്ദുൽലത്തീഫിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. രണ്ടാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
പരാതിക്കാരനുവേണ്ടി അഭിഭാഷകരായ ഈനോക്ക് ഡേവിഡ്, എസ്. ശ്രീദേവ്, റോണി ജോസ് എന്നിവർ ഹാജരായി.

ഭരണകക്ഷി എംഎ‍ൽഎയായ പി.വി അൻവറിന്റെ രാഷ്ട്രീയ , ഭരണ സ്വാധീനം കാരണമാണ് തടയണ പൊളിക്കാത്തതെന്ന് ചൂണ്ടികാട്ടിയാണ് ഹർജി സമർപ്പിച്ചത്. കരാർ പ്രകാരം സ്വന്തമാക്കിയ സ്ഥലത്ത് മലയിടിച്ച് ആദിവാസികൾക്ക് കുടിവെള്ള മാകേണ്ട കാട്ടരുവിയിൽ തടയണകെട്ടിയത് പി.വി അൻവറായിരുന്നു. പിന്നീട് തടയണ നിൽക്കുന്ന സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു.
യാതൊരു അനുമതിയുമില്ലാതെയാണ് പ്രകൃതിദത്ത അരുവിയിൽ തടയണനിർമ്മിച്ചതെന്നു കണ്ടെത്തിയാണ് ദുരന്തനിവാരണ നിയമപ്രകാരം 14 ദിവസത്തിനകം സ്വന്തം ചെലവിൽ തടയണപൊളിച്ചുനീക്കാൻ സി.കെ അബ്ദുൽ ലത്തീഫിനോട് മലപ്പുറം കളക്ടറായിരുന്ന അമിത് മീണ 2017 ഡിസംബർ എട്ടിന് ഉത്തരവിട്ടത്. എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് കളക്ടർ ഉത്തരവിട്ടതെന്നു കാണിച്ച് അബ്ദുൽലത്തീഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകാൻ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് എംപി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസിൽ കക്ഷിചേർന്നു. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂർണ്ണമായും ഒഴുക്കിവിടണമെന്ന 2018 ജൂലൈ 10ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാരും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ഈ ഉത്തരവ് 10 മാസമായിട്ടും നടപ്പാക്കിയില്ല. ഇതോടെ സി.കെ അബ്ദുൽലത്തീഫ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയെന്നു വിലയിരുത്തിയ ഹൈക്കോടതി തടയണപൊളിച്ച് വെള്ളം തുറന്നുവിടാൻ മലപ്പുറം കളക്ടറോട് ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ കളക്ടർ കളക്ടർ ജാഫർ മാലിക് കഴിഞ്ഞ വർഷം ജൂണിൽ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നിവിട്ടിരുന്നു. എന്നാൽ തടയണ പൂർണമായും പൊളിച്ചിരുന്നില്ല.

കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എംഎ‍ൽഎയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽ ലത്തീഫിന്റെ ഹരജി തള്ളിയാണ് തടയണപൊളിക്കാൻ മുൻ മലപ്പുറം കളക്ടർ അമിത് മീണ ഇറക്കിയ ഉത്തരവ് ശരിവെച്ച് ചീഫ് ജസ്റ്റിസ് എസ് .മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കഴിഞ്ഞ ജൂൺ ഒമ്പതിന് അന്തിമ വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറങ്ങി നാലു മാസം കഴിഞ്ഞിട്ടും തടയണപൊളിക്കാൻ മലപ്പുറം കളക്ടർ കെ. ഗോപാലകൃഷ്ണൻ നടപടി സ്വീകരിച്ചില്ല. ര

ണ്ടര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. തടയണപൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും കളക്ടർ നടപ്പാക്കാത്തതാണ് വീണ്ടും പുതിയ നിയമയുദ്ധത്തിന് വഴിയൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP