Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിവി അൻവർ എംഎൽഎക്ക് നേരെ വധശ്രമമെന്ന് ആരോപണം; കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് സംഘം നിലമ്പൂരിൽ പിടിയിൽ; അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ; അന്വേഷണം നടത്തണെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

പിവി അൻവർ എംഎൽഎക്ക് നേരെ വധശ്രമമെന്ന് ആരോപണം; കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് സംഘം നിലമ്പൂരിൽ പിടിയിൽ; അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ; അന്വേഷണം നടത്തണെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

ജാസിം മൊയ്തീൻ

മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ വധിക്കാനെത്തിയതെന്ന് കരുതപ്പെടുന്ന ക്രിമിനൽ സംഘം പൊലീസ് പിടിയിൽ. കണ്ണൂർ സ്വദേശികളായ ആർഎസ്എസ് പ്രവർത്തകരും നിരവധി ക്രമിനൽ കേസുകളിലെ പ്രതികളുമായ നാലംഗ സംഘമാണ് നിലമ്പൂരിൽ പിടിയിലായിരിക്കുന്നത്. കണ്ണൂർ സ്വദേശികളായ വിപിൻ, അഭിലാഷ്, ജിഷ്ണു, ലിനേഷ് എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. നിലമ്പൂരിലെ ആർഎസ്എസ് നേതാവ് മുരുകേശ് നരേന്ദ്രനാണ് ഇവരെ കണ്ണൂരിൽ നിന്നും നിലമ്പൂരിലെത്തിച്ചതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി. ഇദ്ദേഹം നേരത്തെ അൻവറിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.

ധനരാജ് വധക്കേസിലടക്കം ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇന്ന് പിടിയിലായ വിപിൻ. നിലമ്പൂരിൽ തന്നെയുള്ള മറ്റൊരു സംഘവുമായി അക്രമത്തിൽ ഏർപ്പെടുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് പിവി അൻവറിനെ വധിക്കാനായിട്ടാണ് നിലമ്പൂരിലെത്തിയതെന്ന് പ്രതികൾ സമ്മതിച്ചത്.

അതേ സമയം പ്രതികളെ നിലമ്പൂരിലെത്തിച്ചതിന് പിന്നിൽ ആര്യാടൻ ഷൗക്കത്താണെന്ന് പിവി അൻവർ എംഎൽഎ പറഞ്ഞു. പ്രതികളെ ഇപ്പോൾ ജാമ്യത്തിൽ എടുക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്നും എംഎൽഎ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പിവി അൻവർ എംഎൽഎ മുഖ്യമന്ത്രിയോട് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP