Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി വി അൻവറിന്റെ അനധികൃത തടയണക്കെതിരായ പരാതിക്കാരന് പൊലീസ് സംരക്ഷണം; പരാതിക്കാരനായ മാധ്യമപ്രവർത്തകൻ എം പി വിനോദിനും കുടുംബത്തിനും സുരക്ഷ നൽകിയത് ഹൈക്കോടതി ഉത്തരവ് പ്രകാരം; നടപടി വിനോദിനെ വെട്ടിക്കൊലപ്പെടുത്താൻ എംഎൽഎ ക്വട്ടേഷൻ നൽകിയെന്ന ശബ്ദസന്ദേശം ലഭിച്ചതിനെ തുടർന്ന്

പി വി അൻവറിന്റെ അനധികൃത തടയണക്കെതിരായ പരാതിക്കാരന് പൊലീസ് സംരക്ഷണം; പരാതിക്കാരനായ മാധ്യമപ്രവർത്തകൻ എം പി വിനോദിനും കുടുംബത്തിനും സുരക്ഷ നൽകിയത് ഹൈക്കോടതി ഉത്തരവ് പ്രകാരം; നടപടി വിനോദിനെ വെട്ടിക്കൊലപ്പെടുത്താൻ എംഎൽഎ ക്വട്ടേഷൻ നൽകിയെന്ന ശബ്ദസന്ദേശം ലഭിച്ചതിനെ തുടർന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിന്റെ അനധികൃത തടയണക്കെതിരായ പരാതിക്കാരന് സായുധ പൊലീസ് സംരക്ഷണം തുടങ്ങി. പരാതിക്കാരനായ മാധ്യമപ്രവർത്തകൻ എംപി വിനോദിനും കുടുംബത്തിനുമാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സംരക്ഷണം അനുവദിച്ചത് വിനോദിനെ വെട്ടിക്കൊലപ്പെടുത്താൻ എംഎ‍ൽഎ ക്വട്ടേഷൻ നൽകിയെന്ന ക്രിമനൽകേസ് പ്രതിയുടെ ഓഡിയോ സംഭാഷണമടങ്ങിയ പരാതിയും കക്കാടംപൊയിലിൽ വച്ച് സാംസ്കാരിക അന്വേഷണ യാത്രയിലെ അംഗമായ വിനോദിന് നേരെയുണ്ടായ അക്രമവും കണക്കിലെടുത്താണ് പരാതിക്കാരനും കുടുംബത്തിനും സ്വത്തുവകകൾക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

വധിക്കാൻ ക്വട്ടേഷൻ നൽകിയത് സംബന്ധിച്ച് ഇക്കഴിഞ്ഞ അഞ്ചിന് വിനോദ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് കക്കാടംപൊയിയിലെ നിയമവിരുദ്ധ നിർമ്മാണങ്ങൾ കാണാനെത്തിയ എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക അന്വേഷണയാത്രയിൽ അംഗമായ വിനോദിന് നേരെ ആക്രമണമുണ്ടായത്. അൻവറിന്റെ തടയണ പൊളിക്കാൻ കേസ് കൊടുത്തവനെ വിടരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം. മർദ്ദിക്കുകയും മൊബൈൽ ഫോണും രേഖകളും തട്ടിയെടുക്കുകയും ചെയ്തു.

പി.വി അൻവർ എംഎ‍ൽഎയുടെ അനധികൃത തടയണക്കെതിരെ വാർത്ത നൽകിയതിന് കൈയുംകാലും വെട്ടുമെന്ന് 2017ൽ അൻവറിന്റെ പാർക്ക് മാനേജർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് തടയണക്കെതിരെ വിനോദ് മലപ്പുറം കളക്ടർക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാൻ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണ് കളക്ടറുടെ ഉത്തരവെന്ന് അൻവറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫിന്റെ ഹരജിയിൽ ഹൈക്കോടതി കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഈ കേസിൽ വിനോദ് കക്ഷിചേർന്നതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടയണപൊളിച്ച് വെള്ളം പൂർണമായും തുറന്നുവിടാൻ ഉത്തരവിട്ടത്.

പി.വി അൻവർ എംഎ‍ൽഎയും നിലമ്പൂർ സ്വദേശി എരഞ്ഞിക്കൽ ഇസ്മയിലും അൻവറിനെതിരെ വാർത്ത നൽകുന്ന മാധ്യമപ്രവർത്തകനെ വെട്ടികൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സദാബിന്റെ ഓഡിയോ സന്ദേശം സഹിതം ഇക്കഴിഞ്ഞ അഞ്ചിന് വിനോദ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് കക്കാടംപൊയിയിലെ നിയമവിരുദ്ധ നിർമ്മാണങ്ങൾ കാണാനെത്തിയ എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക അന്വേഷണയാത്രയിൽ അംഗമായ വിനോദിന് നേരെ ആക്രമണമുണ്ടായത്. മർദ്ദിക്കുകയും മൊബൈൽ ഫോണും രേഖകളും തട്ടിയെടുക്കുകയും ചെയ്തു.

പി.വി അൻവർ എംഎ‍ൽഎയുടെ അനധികൃത തടയണക്കെതിരെ വാർത്ത നൽകിയതിന് കൈയുംകാലും വെട്ടുമെന്ന് 2017ൽ അൻവറിന്റെ പാർക്ക് മാനേജർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് തടയണക്കെതിരെ വിനോദ് മലപ്പുറം കളക്ടർക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാൻ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണ് കളക്ടറുടെ ഉത്തരവെന്ന് അൻവറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫിന്റെ ഹരജിയിൽ ഹൈക്കോടതി കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP