Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഭാ സമ്മേളനത്തിനിടെയല്ല സന്ദീപിന്റെ കട ഉദ്ഘാടനത്തിന് പോയത് ; സമ്മേളനത്തിന് ശേഷം; സഭ പിരിയുന്നതിന്റെ വീഡിയോ സഹിതം പുറത്ത് വിട്ട് നിരപരാധിത്വം തെളിയിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ; സംഭവത്തിൽ ശ്രീരാമകൃഷ്ണനെ വിമർശിച്ച് സി ദിവാകരൻ എംഎ‍ൽഎയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:സഭാ സമ്മേളനത്തിനിടെയല്ല സന്ദീപിന്റെ കട ഉദ്ഘാടനത്തിന് പോയതെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. വിവാദമായ കട ഉദ്ഘാടനത്തിന് പോയത് സഭാ സമ്മേളനത്തിന് ശേഷമെന്ന് സ്പീക്കർ വിശദീകരിച്ചു.സഭ പിരിയുന്നതിന്റെ വീഡിയോ സഹിതം പുറത്തുവിട്ടാണ് വിശദീകരണം.

2019 ഡിസംബർ 31-നാണ് നെടുമങ്ങാട്ടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടച്ചടങ്ങിൽ സ്പീക്കർ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കർ സമ്മതിച്ചു. പക്ഷെ ഇതിന്റെ പേരിലുള്ള വിവാദങ്ങൾ എല്ലാം സ്പീക്കർ തള്ളിക്കളയുകയും ചെയ്തിരുന്നു.

അതേസമയം, കാർബൺ ഡോക്ടർ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്ത് സ്പീക്കറെ് സ്ഥലം എംഎൽഎയും സിപിഐ നേതാവുമായ സി ദിവാകരൻ വിമർശിച്ചു. പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ലെന്ന് സി ദിവാകരൻ പറഞ്ഞു. സാധാരണ സ്പീക്കർ ഒരു പരിപാടിക്ക് പോകുമ്പോൾ സ്ഥലം എംഎൽഎയെ വിവരം അറിയിക്കാറുണ്ട്. എന്നാൽ വിവാദ ഉദ്ഘാടനത്തിന്റെ കാര്യത്തിൽ അത് ഉണ്ടായില്ല. അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞ് ഒഴിവാക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP