Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുട്ടനാട്ടിലെ പ്രളയജലം എളുപ്പത്തിൽ ഒഴുക്കിക്കളയാൻ പട്ടാളത്തെ ഏൽപ്പിക്കണം; സർക്കാർ ദുരഭിമാനം വെടിഞ്ഞ് പട്ടാളത്തെ ഏൽപ്പിച്ചാൽ സ്ഥിതി ഭേതപ്പെടും; കുട്ടനാട് പാക്കേജിൽ ഗുരുതര വീഴ്ചയാണുള്ളത്; ബിജെപി പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും പി.എസ് ശ്രീധരൻപിള്ള  

കുട്ടനാട്ടിലെ പ്രളയജലം എളുപ്പത്തിൽ ഒഴുക്കിക്കളയാൻ പട്ടാളത്തെ ഏൽപ്പിക്കണം; സർക്കാർ ദുരഭിമാനം വെടിഞ്ഞ് പട്ടാളത്തെ ഏൽപ്പിച്ചാൽ സ്ഥിതി ഭേതപ്പെടും; കുട്ടനാട് പാക്കേജിൽ ഗുരുതര വീഴ്ചയാണുള്ളത്; ബിജെപി പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും പി.എസ് ശ്രീധരൻപിള്ള   

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കുട്ടനാട്ടിലെ പ്രളയജലം എളുപ്പത്തിൽ ഒഴുക്കിക്കളയാൻ പട്ടാളത്തെ ഏൽപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പാടത്ത് ഇപ്പോഴും രണ്ടടി വെള്ളം മാത്രമാണ് കുറഞ്ഞത്. രണ്ടുലക്ഷം പേർ ഇന്നും വീട്ടിലെത്തിയിട്ടില്ല. സർക്കാർ ദുരഭിമാനം വെടിഞ്ഞ് പട്ടാളത്തെ ഏൽപിച്ചാൽ രണ്ടുമൂന്നു ദിവസത്തിനകം സാധാരണഗതിയിലെത്തും.

രണ്ടായിരത്തിലേറെ കോടി ചെലവാക്കിയ പാക്കേജ് യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകളെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. ഏറ്റവും വലിയ അഴിമതിയും ഗുരുതര വീഴ്ചകളുമാണ് പാക്കേജിലുണ്ടായത്. ഇതിനെതിരെ ബിജെപി പ്രക്ഷോഭം നടത്തും. പ്രളയ ദുരിതാശ്വാസ നിധി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുംവിധം സർവകക്ഷി മോണിറ്ററിങ് കമ്മിറ്റിയോ ജുഡീഷ്യൽ മോണിറ്ററിങ് കമ്മിറ്റിയോ ആണ് കൈകാര്യം ചെയ്യേണ്ടത്.

സൂനാമി, ഓഖി ഫണ്ടുകൾ വകമാറി ചെലവഴിച്ച സാഹചര്യമുണ്ട്. പ്രളയത്തിനു ശേഷവും ഗൗരവതരമായ സ്ഥിതി വിശേഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ചികിത്സക്കുവേണ്ടി അമേരിക്കയിലേക്ക് പോയപ്പോൾ മറ്റാർക്കും ചുമതല നൽകാത്തത് ഗുരുതര വീഴ്ചയാണ്. നൂറുശതമാനം വിശ്വാസത്തോടെ ഏൽപിക്കാൻ പറ്റിയ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന് ശ്രീധരൻ പിള്ള ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP