Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയപാതാ വികസനം അട്ടിമറിക്കുന്നത് ശ്രീധരൻപിള്ളയാണെന്ന തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ പരാതി; ധനമന്ത്രി വ്യക്തിഹത്യ നടത്തിയെന്നും 10 കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പിള്ളയുടെ വക്കീൽ നോട്ടീസ്; തുക ശബരിമലയിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിനായിരിക്കുമെന്നും പിള്ള

ദേശീയപാതാ വികസനം അട്ടിമറിക്കുന്നത് ശ്രീധരൻപിള്ളയാണെന്ന തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ പരാതി; ധനമന്ത്രി വ്യക്തിഹത്യ നടത്തിയെന്നും 10 കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പിള്ളയുടെ വക്കീൽ നോട്ടീസ്; തുക ശബരിമലയിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിനായിരിക്കുമെന്നും പിള്ള

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദേശീയപാതാ വികസനം അട്ടിമറിക്കുന്നത് ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പിന് പിന്നാലെ പരാതി. ധനമന്ത്രി തന്നെ വ്യക്തിഹത്യ നടത്തുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻപിള്ള ഇപ്പോൾ നിയമനടപടിക്ക് ഒരുങ്ങുന്നത്. സംഭവത്തിൽ തനിക്ക് 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീധരൻപിള്ള വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

മാത്രമല്ല ധനമന്ത്രി വിവാദ പോസ്റ്റ് പിൻവലിക്കണെന്നും മാപ്പു പറയണമെന്നും പിള്ള ആവശ്യപ്പെട്ടു. ശബരിലയിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിനായിട്ടായിരിക്കും നഷ്ടപരിഹാര തുകയെന്നും പിള്ള വ്യക്തമാക്കി. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ വിവിധ വ്യക്തികൾക്കെതിരെ 11 മാനനഷ്ട കേസുകൾ നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരായി നടത്തിയ പരാമർശത്തിനെതിരെ നിയമനടപടിക്ക് ഇല്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വ്യക്തിപരമായ ആക്ഷേപമില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP