Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടലേറ്റഭീതിയില്ലാത്ത ചെല്ലാനം നേട്ടം; ആദ്യഘട്ടം ചെല്ലാനം ടെട്രോപാഡ് പദ്ധതി ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്

കടലേറ്റഭീതിയില്ലാത്ത ചെല്ലാനം നേട്ടം; ആദ്യഘട്ടം ചെല്ലാനം ടെട്രോപാഡ് പദ്ധതി ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്

മറുനാടൻ മലയാളി ബ്യൂറോ

ചെല്ലാനം: ചെല്ലാനത്ത് ടെട്രോപാഡ് സ്ഥാപിച്ചുള്ള കടൽത്തീരസംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പദ്ധതി പുരോഗതി വിലയിരുത്താൻ ചെല്ലാനത്ത് എത്തിയതായിരുന്നു മന്ത്രി. പദ്ധതിയുടെ നിർമ്മാണകരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യുഎൽസിസി) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കെ.ജെ.മാക്സി എംഎൽഎയും പങ്കെടുത്തു.

ജലസേചനവകുപ്പിനു കീഴിൽ 344.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടം 40 ശതമാനം നിർമ്മാണം പൂർത്തിയായി. ബസാർ ഭാഗംകൂടി ഉൾപ്പെടുത്തി നിർമ്മാണം അതിവേഗം പൂർത്തിയാക്കുമെന്നും രാജീവ് വ്യക്തമാക്കി. ആറു പുലിമുട്ടുകൾ സ്ഥാപിക്കാനുണ്ട്. സമാന്തരമായി നടപ്പാതകൾകൂടി നിർമ്മിക്കുന്നതോടെ ബീച്ച് മാതൃകയിലേക്ക് പ്രദേശം മാറും. കണ്ണമാലി പ്രദേശത്തെ നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് ഉടൻ തയാറാക്കാൻ മന്ത്രി നിർദേശിച്ചു. എസ്റ്റിമേറ്റ് തയാറാക്കൽ നടപടികൾ അവസാനഘട്ടത്തിലാണെന്ന് യുഎൽസിസി അധികൃതർ അറിയിച്ചു. ഇത് പൂർത്തിയായാൽ ഉടൻ ജലവിഭവ വകുപ്പ് കിഫ്ബിക്ക് സമർപ്പിക്കും. മന്ത്രിസഭയുടെ അനുമതി ഉൾപ്പെടെ വേഗത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

വിജയം കനാൽ നവീകരണത്തിന് മൂന്നുകോടി രൂപ ജലവിഭവ വകുപ്പ് അനുവദിച്ചിട്ടുണ്ട്. പുറത്തേക്ക് വെള്ളം ഒഴുകി പോകാനുള്ള സംവിധാനമായി അതുമാറും. തീരദേശ റോഡിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. ചെല്ലാനത്തെ മനുഷ്യരുടെ ജീവിതനിലവാരം ഉയർത്താനായി മാതൃക മത്സ്യഗ്രാമം വൈകാതെ ആരംഭിക്കും. അന്തിമ പദ്ധതിരേഖ കുഫോസ് സമർപ്പിച്ചു. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പുരോഗമതിയാണ് ലക്ഷ്യമിടുന്നത്.

ചെല്ലാനത്തെ കടൽഭിത്തി നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കും. ആശങ്കകൾക്ക് ഇടയില്ലാത്ത രൂപത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചെല്ലാനം ചാളക്കടവിലും ഹാർബറിനുസമീപവും നിർമ്മാണം നടക്കുന്ന പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP