Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെൽട്രോൺ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാകും; പുനരുദ്ധരിക്കാൻ 375 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി: മന്ത്രി പി രാജീവ്

കെൽട്രോൺ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാകും; പുനരുദ്ധരിക്കാൻ 375 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി: മന്ത്രി പി രാജീവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെൽട്രോണിനെ വർഷം 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഒരോ മാസവും ഓരോ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കെൽട്രോണിനെ പുനരുദ്ധരിക്കാൻ 375 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഇലക്രോണിക്സ് വ്യവസായത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിന്റെ ആദ്യപടിയായി ഇലക്ട്രോണിക്സ് ഹാർഡ്വെയർ ടെക്നോളജീസ് ഹബ്ബ് രൂപീകരിക്കാൻ 28 കോടി രൂപ വകയിരുത്തി.

പ്രതിരോധ മേഖലയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്ന എൻഎബിഎൽ അക്രഡിറ്റേഷൻ ലാബ് സ്ഥാപിക്കും. കെൽട്രോണിന്റെ നേതൃത്വത്തിൽ ഇലക്ട്രോണിക്സ് സെമി കണ്ടക്ടർ ആൻഡ് ഹൈടെക് പാർക്ക് നിർമ്മിക്കാൻ നടപടിയായി. കെൽട്രോൺ കരകുളം സെന്ററിനെ പവർ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റും. രാജ്യത്തെ ആദ്യ ഗ്രഫീൻ പാർക്കാണ് കേരളത്തിൽ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP