Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ളയിടം അടിസ്ഥാനമായ കൃഷിക്ക് പ്രാധാന്യം നൽകും; പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ സംസ്ഥാനത്തിന് കഴിയും: മന്ത്രി പി പ്രസാദ്

ളയിടം അടിസ്ഥാനമായ കൃഷിക്ക് പ്രാധാന്യം നൽകും; പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ സംസ്ഥാനത്തിന് കഴിയും: മന്ത്രി പി പ്രസാദ്

സ്വന്തം ലേഖകൻ

കോഴിക്കോട്:വിള അടിസ്ഥാന കൃഷിയിൽ നിന്ന് മാറി വിളയിടം അടിസ്ഥാനമായ കൃഷിക്കാണ് സർക്കാർ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിൽ പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി പി. പ്രസാദ്. പാറക്കടവ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മണ്ണ് അറിഞ്ഞ് കൃഷി ചെയ്യുന്ന രീതി ഉണ്ടാകണം. മണ്ണ് കൃത്യമായി പരിശോധിച്ച് മണ്ണിന് അനുയോജ്യമായ കൂടുതൽ ഉല്പാദനം നൽകുന്ന വിളകൾ കൃഷി ചെയ്യുന്ന രീതി ഉണ്ടാകണം. ഈ വാരം ഇൻഷുറൻസ് വാരമായാണ് കൃഷിവകുപ്പ് ആചരിക്കുന്നത്. എല്ലാ കർഷകരും കൃഷി ഇൻഷുർ ചെയ്യണം. കൃഷി ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത് ഉറപ്പാക്കണം.

കഴിക്കുന്ന ഭക്ഷണത്തിലൂടെ ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്ന സാഹചര്യം വർധിച്ചുവരികയാണ്. ഈ അവസരത്തിൽ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. നമുക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയണം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എല്ലാവരും മാറണം.

പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ സംസ്ഥാനത്തിന് കഴിയും. കൃഷിയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. 16 ലക്ഷം ടണ്ണിലേറെ പച്ചക്കറിയാണ് കേരളത്തിൽ ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. പാറക്കടവ് പഞ്ചായത്ത് തരിശുരഹിത പഞ്ചായത്തായി മാറണം. കൃഷി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃഷിക്കാരിലേക്ക് ഇറങ്ങി ചെല്ലുന്ന സാഹചര്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

റോജി എം ജോൺ എംഎ‍ൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. മൂഴിക്കുളം സെന്റ് മേരീസ് ചർച്ച് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ റോജി. എം.ജോൺ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എംപി മുഖ്യാഥിതിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP