Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202206Wednesday

വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കണ്ണൂർ ഡിസിസിയിൽ നിന്ന്; കാശ് ഇനിയും ട്രാവൽ ഏജൻസിക്ക് കൊടുത്തിട്ടില്ലെന്ന് പി പി ദിവ്യ

വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കണ്ണൂർ ഡിസിസിയിൽ നിന്ന്; കാശ് ഇനിയും ട്രാവൽ ഏജൻസിക്ക് കൊടുത്തിട്ടില്ലെന്ന് പി പി ദിവ്യ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ചത് കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നാണെന്ന് സിപിഐഎം വനിതാ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പണം ഇതുവരെ ട്രാവൽ ഏജൻസിക്ക് നൽകിയിട്ടില്ലെന്നും പിപി ദിവ്യ പറഞ്ഞു.

പി.പി ദിവ്യയുടെ വാക്കുകൾ: വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിക്കാൻ പോയ യൂത്ത് കോൺഗ്രസ് ക്രിമിനലുകൾക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തുകൊടുക്കാൻ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ചത് കണ്ണൂർ ഉഇഇയിൽ നിന്ന്. ട്രാവൽ ഏജൻസിക്ക് ഇനിയും പണം നൽകിയിട്ടില്ല.

അതേസമയം, കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കോടതി ജാമ്യം നൽകി. റിമാൻഡിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.മൂന്നാം പ്രതി സുജിത്ത് നാരായണന് മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP