Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃഷ്ണപിള്ള സ്മാരകം തകർക്കൽ: സിപിഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൃഷ്ണപിള്ള സ്മാരകം തകർക്കൽ: സിപിഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ സിപിഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം പി പി ചിത്തരഞ്ജനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃശ്ശൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. സ്മാരകം തകർത്ത സംഭവത്തിൽ സിപിഐ(എം), ഡിവൈഎഫ്‌ഐ നേതാക്കളായ ആറുപേർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവരെ പിന്നീട് പാർട്ടിയിൽനിന്ന് പുറത്താക്കി. സംഭവത്തിൽ കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

കേസിലെ ഒന്നാം പ്രതി ലതീഷ് ചന്ദ്രൻ നിരവധി നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു ലതീഷ് ചന്ദ്രൻ. സിപിഐ(എം) വിഭാഗീയതയെ തുടർന്ന് മൂന്ന്‌പേർ ചേർന്ന് ആസൂത്രണം ചെയ്ത കൃഷ്ണപിള്ള സ്മാരകം തകർക്കുക ആയിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞത്. ഇതിനെ ശരിവച്ചുകൊണ്ടാണ് സിപിഐ(എം) പാർട്ടി അംഗങ്ങളെ പുറത്താക്കിയത്. എന്നാൽ പാർട്ടി നടപടിക്കെതിരെ വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP