Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തൽ:അസ്സൽ പരാതി ഹാജരാക്കാൻ കോടിയേരിക്ക് നിർദ്ദേശം കൊടുക്കണമെന്ന ഹർജി തള്ളി; 27 ന് പരാതിക്കാരൻ മൊഴി നൽകാൻ കോടതി ഉത്തരവ്

പി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തൽ:അസ്സൽ പരാതി ഹാജരാക്കാൻ കോടിയേരിക്ക് നിർദ്ദേശം കൊടുക്കണമെന്ന ഹർജി തള്ളി; 27 ന് പരാതിക്കാരൻ മൊഴി നൽകാൻ കോടതി ഉത്തരവ്

പി.നാഗരാജ്‌

തിരുവനന്തപുരം: പി.കെ. ശശി എംഎ‍ൽഎക്കെതിരായ പീഡന പരാതി കോടിയേരി ബാലകൃഷ്ണൻ പൂഴ്‌ത്തിവച്ചെന്ന ഹർജിയിൽ അസ്സൽ പരാതി ഹാജരാക്കാൻ കോടിയേരിക്ക് സമൻസയക്കണമെന്ന ഉപഹർജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് റ്റി.മഞ്ജിത്താണ് ഹർജി തള്ളിയത്. ഹർജിക്കാരൻ പ്രഥമദൃഷ്ട്യാ തെളിവ് ഹാജരാക്കാതെ സമൻസയക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്.

വനിതാ നേതാവിന്റെ പരാതി പൂഴ്‌ത്തിയെന്നാരോപിച്ച് കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഈ മാസം 27 ന് ഹർജിക്കാരൻ മൊഴി നൽകാനും കോടതി ഉത്തരവിട്ടു. ഹർജിക്കാരന്റെയും സഹായികളുണ്ടെങ്കിൽ അവരുടെയും വായ് മൊഴിതെളിവുകളും രേഖാമൂലമുള്ള തെളിവുകളും വിലയിരുത്തിയ ശേഷം നിയമപ്രകാരം പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ മാത്രമേ കോടിയേരിക്കെതിരെ കോടതി കേസെടുക്കുകയുള്ളു. അല്ലാത്തപക്ഷം ക്രമിനൽ നടപടിക്രമത്തിലെ വകുപ്പ് 203 പ്രകാരം ഹർജി കോടതി തള്ളിക്കളയുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP