Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ കോർപ്പറേഷൻ ഡെപ്യുട്ടി മേയറുടെ പിന്തുണ കെ സുധാകരന്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ സുധാകരനുമായി തെറ്റിപ്പിരിഞ്ഞ പി കെ രാഗേഷിനെ വീണ്ടും ഒപ്പം കൂട്ടി യുഡിഎഫ് സ്ഥാനാർത്ഥി; വിജയമുറപ്പിക്കാൻ അടവുകളെല്ലാം പയറ്റി കണ്ണൂരിലെ കോൺഗ്രസ്

കണ്ണൂർ കോർപ്പറേഷൻ ഡെപ്യുട്ടി മേയറുടെ പിന്തുണ കെ സുധാകരന്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ സുധാകരനുമായി തെറ്റിപ്പിരിഞ്ഞ പി കെ രാഗേഷിനെ വീണ്ടും ഒപ്പം കൂട്ടി യുഡിഎഫ് സ്ഥാനാർത്ഥി; വിജയമുറപ്പിക്കാൻ അടവുകളെല്ലാം പയറ്റി കണ്ണൂരിലെ കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് കെ സുധാകരനുമായുള്ള ഭിന്നതയെ തുടർന്ന് കോൺഗ്രസ് വിട്ട് ഐക്യജനാധിപത്യ സംരക്ഷണ സമിതിക്ക് രൂപം നൽകിയ കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ രാഗേഷും പാർട്ടിയും കെ സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു.

രാഗേഷ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതിയുടെ പിന്തുണ ഇത്തവണ യു ഡി എഫിനാണ്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന് നിരുപാധിക പിന്തുണ നൽകുമെന്ന് ഐക്യജനാധിപത്യ സംരക്ഷണ സമിതി ചെയർമാൻ പി കെ രാഗേഷ്. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുവാനാണ് യു ഡി എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുന്നതെന്ന് കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി കെ രാഗേഷ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് രാഗേഷിന്റെ പിന്തുണയോടെ മേയർ സ്ഥാനം ലഭിച്ചിരുന്നു. നറുക്കെടുപ്പിലൂടെ മുസ്ലിം ലീഗിലെ സി സമീറായിരുന്നു ഡെപ്യുട്ടി മേയർ. പിന്നീട് പി കെ രാഗേഷിന്റെ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതിനെത്തുടർന്ന് സി സമീർ രാജിവെകകുകയും പി കെ രാഗേഷ് ഡെപ്യുട്ടി മേയറാകുകയായിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച പി കെ രാഗേഷ് സ്ഥിരം സമിതി തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനായിരുന്നു അന്ന് വോട്ടു ചെയ്തത്. കെ സുധാകരനടക്കമുള്ള കോൺഗ്രസ് നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് വീണ്ടും ഇടതിനൊപ്പം ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP