Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാരിദ്ര്യത്തെ മതിൽകെട്ടി മറക്കാനാവില്ല; ഇത് രാജ്യത്തിന് അപമാനകരം; മോദി സർക്കാറിന് ജനങ്ങൾ എന്നാൽ കോർപറേറ്റുകൾ മാത്രം; കേന്ദ്രസർക്കാറിനെതിരെ കുഞ്ഞാലിക്കുട്ടി

ദാരിദ്ര്യത്തെ മതിൽകെട്ടി മറക്കാനാവില്ല; ഇത് രാജ്യത്തിന് അപമാനകരം; മോദി സർക്കാറിന് ജനങ്ങൾ എന്നാൽ കോർപറേറ്റുകൾ മാത്രം; കേന്ദ്രസർക്കാറിനെതിരെ കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകൻ

ബംഗളൂരു: ദാരിദ്ര്യത്തെ മതിൽകെട്ടി മറക്കാനുള്ള ശ്രമം രാജ്യത്തിന് അപമാനകരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. എസ്.ടി.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ബംഗളൂരുവിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യം സന്ദർശിക്കുമ്പോൾ കൃത്രിമ വികസനത്തിന്റെ കാണാപ്പുറങ്ങൾ മതിൽ കെട്ടി മറക്കുകയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക രംഗത്തെ തകർച്ചയും ജനജീവിതം ദുസ്സഹമാക്കിയ മോദി ഭരണം ഇന്ത്യൻ ജനതയുടെ അഭിമാനത്തെയാണ് പരിഹസിക്കുന്നത്. മോദി സർക്കാറിന് ജനങ്ങൾ എന്നാൽ കോർപറേറ്റുകൾ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP