Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി കെ കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതാൻ ഒരുങ്ങുന്നു; ഇതുവരെയുണ്ടായ അനുഭവങ്ങളെല്ലാം കഥയിലുണ്ടാകും; ജീവിച്ച കാലഘട്ടത്തെ കേന്ദ്രമാക്കി എഴുതാനുള്ള സാധ്യത ഇല്ലാതില്ലെന്ന് കുഞ്ഞാലിക്കുട്ടി

പി കെ കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതാൻ ഒരുങ്ങുന്നു; ഇതുവരെയുണ്ടായ അനുഭവങ്ങളെല്ലാം കഥയിലുണ്ടാകും; ജീവിച്ച കാലഘട്ടത്തെ കേന്ദ്രമാക്കി എഴുതാനുള്ള സാധ്യത ഇല്ലാതില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനും മുസ്ലിംലീഗ് നേതാവുമായി മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതാൻ ഒരുങ്ങുന്നു. ആത്മകഥ എഴുതാനുള്ള ആഗ്രഹത്തെ കുറിച്ച് പലരുമായും സംസാരിച്ചിട്ടുണ്ട്. എന്തായാലും ഇതുവരെയുള്ള ജീവിതപരിചയങ്ങളും അനുഭവങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതാനുള്ള സാഹചര്യം ഇല്ലെന്നു പറയാനാവില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാദ്ധ്യമത്തിന്റെ കുടുംബം വാരികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ആത്മകഥയെഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ഐസ്‌ക്രീം കേസ് അടക്കുള്ളയിലെ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ആത്മകഥയാണെന്ന സൂചനയും കുഞ്ഞാലിക്കുട്ടി നൽകി. ഇതുവരെയുള്ള അനുഭവങ്ങൾ എല്ലാ് കഥയിലുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ, തന്നെ ഫോക്കസ് ചെയ്തായിരിക്കില്ല ആത്മകഥയെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. ആത്മകഥ എഴുതുകയാണെങ്കിൽ, എനിക്ക് ഫോക്കസ് നൽകിയിട്ടുള്ള ഒന്നായിരിക്കില്ല.

ജീവിച്ച കാലഘട്ടത്തെ ഫോക്കസ് ചെയ്ത് എഴുതാനാണ് താൽപര്യം. ആ കാലഘട്ടത്തിന്റെ പ്രത്യേകതകൾ പറയുന്നതിനിടയിൽ എന്റെ ജീവിതവും വരും-കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരുപാട് ഫിലോസഫിക്കലാണ് താൻ. പക്ഷേ അത് കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയതു കൊണ്ടാണ് അങ്ങനെയായത്.

എന്റെ അനുഭവങ്ങൾ, പീഡനങ്ങൾ, ഒരുപാടു പേർ എന്നെ ടാർഗറ്റ് ചെയ്ത അവസരങ്ങൾ. ഇതെല്ലാം ആ മാറ്റത്തിന് കാരണമായിട്ടുണ്ട്. പിന്നെ എന്നെ ടാർഗറ്റ് ചെയ്യുന്നതിൽ നല്ലൊരു ശതമാനവും ദുഷ്ടന്മാരാണ് എന്നതും അവർ ഈ സമൂഹത്തിന് ഒരു ഗുണവും ചെയ്യാത്തവരാണ് എന്നതും ഈ പീഡനങ്ങൾക്കിടയിലും എനിക്ക് ആശ്വാസം തരുന്നതാണ്. ഞാൻ നേരിടുന്നത് ദുഷ്ടന്മാരെയും സമൂഹത്തിന് ഗുണമില്ലാത്തവരെയുമാണ്. അതുകൊണ്ട് എനിക്ക് വിഷമമില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP