Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ആരുമായും സഹകരിക്കും; സംഘടിതവും അസംഘടിതവുമായ പ്രക്ഷോഭങ്ങൾക്ക് ലീഗ് പിന്തുണ കൊടുക്കും: കുഞ്ഞാലിക്കുട്ടി

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ആരുമായും സഹകരിക്കും; സംഘടിതവും അസംഘടിതവുമായ പ്രക്ഷോഭങ്ങൾക്ക് ലീഗ് പിന്തുണ കൊടുക്കും: കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകൻ

തൃശ്ശൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ംഘടിതവും അസംഘിടതവുമായ എല്ലാ പ്രക്ഷോഭങ്ങൾക്കും മുസ്ലിംലീഗ് പിന്തുണ കൊടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി എം പി. പ്രതിഷേധ സമരങ്ങളെല്ലാം അടിച്ചമർത്താൻ കഴിയുമെന്നാണ് മോദി സർക്കാർ കരുതുന്നത്. എന്നാൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെ എതിർക്കുന്ന ആരുമായും സഹകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു. കേന്ദ്ര സർക്കാരിന് വിഷയത്തിൽ പരസ്പര വിരുദ്ധമായി നിലപാടാണുള്ളത്. എന്നാൽ പൗരത്വ വിഷയത്തിൽ ശരിയായ നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തെ എതിർക്കുന്ന എൻഡി.എയിലെ കക്ഷികളുമായി ചർച്ച നടത്തും. നിലവിൽ ഉത്തർപ്രദേശിൽ ഭീകരവാഴ്ചയാണ് നടക്കുന്നതെന്നും പ്രതിഷേധ സമരങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ മനസ്സിലാക്കണം ദിനംപ്രതി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന കാര്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP