Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഴിമതി മറയ്ക്കാൻ സർക്കാർ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി; ചർച്ച വഴിമാറ്റി വിടരുതെന്നും മുസ്ലിം ലീഗ് നേതാവ്‌

അഴിമതി മറയ്ക്കാൻ സർക്കാർ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി; ചർച്ച വഴിമാറ്റി വിടരുതെന്നും മുസ്ലിം ലീഗ് നേതാവ്‌

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: അഴിമതി മറയ്ക്കാൻ സർക്കാർ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങൾക്കറിയാം. അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശുദ്ധ ഗ്രന്ഥമായാലും നേരായ മാർഗത്തിൽ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണങ്ങൾക്കും അരുതാത്തത് നടന്നതിനും മറുപടി പറയണമെന്നും അല്ലാതെ മറ്റ് പലരേയും ബാധിക്കുന്ന തരത്തിൽ ചർച്ച വഴിമാറ്റി വിടരുതെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്ര ചാനൽ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികൾ പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതൽ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ വഴിയിൽ കൊണ്ടുവരുന്നതിൽ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP