Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി സർക്കാറിന് കാലാവധി പൂർത്തിയാക്കാനാവില്ല; പ്രകൃതി ദുരന്തവും രാഷ്ട്രീയ ദുരന്തവും ഒരുമിച്ച് സഹിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിനുള്ളത്; മുഖ്യമന്ത്രി തന്നെ ദുരന്തമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണം ആദ്യം നടക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്; സർക്കാറിനെതിരെ വിമർശനവുമായി പി കെ കൃഷ്ണദാസ്

പിണറായി സർക്കാറിന് കാലാവധി പൂർത്തിയാക്കാനാവില്ല; പ്രകൃതി ദുരന്തവും രാഷ്ട്രീയ ദുരന്തവും ഒരുമിച്ച് സഹിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിനുള്ളത്; മുഖ്യമന്ത്രി തന്നെ ദുരന്തമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണം ആദ്യം നടക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്; സർക്കാറിനെതിരെ വിമർശനവുമായി പി കെ കൃഷ്ണദാസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ഇടതു സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന് ബിജെപി ദേശീയ നേതാവ് പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രി തന്നെ ദുരന്തമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണം ആദ്യം നടക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. മുഖ്യമന്ത്രിയോട് കടക്ക് പുറത്ത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനകീയ ദുരന്ത നിവാരണത്തിന് ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജൻസിയായ എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച രേഖകളിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറയുന്നു. കേരളത്തിന്റെ മാത്രമല്ല രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന കാര്യമായതിനാൽ ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിമാരുടെ ഓഫീസുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് അഭിമാനത്തോടെ പറയാനാകും രാജ്യദ്രോഹ കുറ്റത്തിൽ കേരളം ഒന്നാമതാണെന്ന്. പിണറായി സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല. കാവൽ മന്ത്രിസഭയായിരിക്കും അടുത്ത തവണ ഉണ്ടാവുക. പിണറായി സർക്കാർ തിരുട്ടു ഗ്രാമമായി മാറിയിരിക്കുകയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു.

ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്ന ആവശ്യവുമായി പി.കെ. കൃഷ്ണദാസ് നടത്തിയ ഉപവാസ സമരം ബിജെപി. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു മണിവരെയാണ് സമരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP