Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഎഎ പ്രതിഷേധത്തിന്റെ മറവിൽ തീവ്രവാദ സംഘടനകൾ കേരളത്തിൽ മതകലാപത്തിന് കോപ്പുകൂട്ടുന്നു; പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധത തെളിയിക്കാൻ പരസ്യസംവാദത്തിന് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്

സിഎഎ പ്രതിഷേധത്തിന്റെ മറവിൽ തീവ്രവാദ സംഘടനകൾ കേരളത്തിൽ മതകലാപത്തിന് കോപ്പുകൂട്ടുന്നു; പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധത തെളിയിക്കാൻ പരസ്യസംവാദത്തിന് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധത തെളിയിക്കാൻ പരസ്യസംവാദത്തിന് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സി.എ.എ പ്രതിഷേധത്തിന്റെ മറവിൽ തീവ്രവാദ സംഘടനകൾ കേരളത്തിൽ മതകലാപത്തിന് കോപ്പുകൂട്ടുന്നു. കൊറോണ വൈറസിനേക്കാൾ വലിയ ഭീതിയാണ് രാഷ്ട്ര വിരുദ്ധ ശക്തികൾ പരത്തിയതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പരത്തുന്ന ഭീതിയേക്കാൾ വലിയ ഭീതിയാണ് പൗരത്വ ഭേദഗതി നിയമ ഭേദഗതിയുടെ പേരിൽ സാധാരണക്കാരന്റെ മനസ്സിൽ രാജ്യ വിരുദ്ധ ശക്തികളും അവർക്ക് പിന്തുണ നൽകുന്ന പ്രതിപക്ഷ കക്ഷികളും ചെയ്യുന്നതെന്ന് പി.കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ജനജാഗരണ സദസുകൾ നടക്കുന്നിടത്ത് ജനങ്ങൾ പോകരുതെന്ന് ദേശവിരുദ്ധ ശക്തികൾ പുറപ്പെടുവിക്കുന്ന ഫത്വ നടപ്പിലാക്കാൻ സിപിഎം ഉം കോൺഗ്രസ്സും മത്സരിക്കുന്നു.

നാൽപ്പതിലധികം സ്ഥലങ്ങളിൽ മിന്നൽ ഹർത്താൽ നടത്തി. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. കുറ്റിപ്പുറത്ത് ദളിത് കുടുംബങ്ങൾക്ക് കുടിവെള്ളം പോലും നൽകാതിരിക്കുന്നത് എന്തിന്റെ പേരിലാണ് ജനാധിപത്യ രാഷ്ട്രത്തിൽ പാർലമെന്റും രാജ്യസഭയും പാസാക്കിയ രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തെ അനുകൂലിക്കുന്നവരെ ബഹിഷ്‌ക്കരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലിം എന്ന് ഒരു പേരു പോലും പരാമർശിക്കുന്നില്ല. അവർ ഭാരതം വിടണമെന്ന് ഇതിൽ എവിടെയെങ്കിലും പറയുന്നുണ്ടെങ്കിൽ ബിജെപിയുടെ രാഷ്ട്രീയ പ്രവർത്തനം നിർത്താൻ ഞങ്ങൾ തയ്യാറാണ് അതല്ല എങ്കിൽ ഇതുവരെ നടത്തിയതു കുപ്രചരണങ്ങൾക്ക് പൊതുസമൂഹത്തോട് മാപ്പ് പറയാൻ നിങ്ങൾ തയ്യാറുണ്ടോ എന്ന് അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. പാക്കിസ്ഥാന് ജന്മം നൽകിയത് ബി.ജെപിയാണോ രാജ്യത്തെ മതപരമായി ഭിന്നിപ്പിച്ചത് ജിന്നയും ജോഷിയും ജവഹർലാൽ നെഹ്രുവുമാണെന്നും അദ്ദേഹം പറഞ്ഞു.

സി.എ.എ പ്രതിഷേധത്തിന്റെ മറവിൽ തീവ്രവാദ സംഘടനകൾ കേരളത്തിൽ മതകലാപത്തിന് കോപ്പുകൂട്ടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജിഹാദി ഭീകരതയ്ക്ക് സിപിഎമ്മും കോൺഗ്രസും പ്രോത്സാഹനമേകുന്നു. ഏതുസമയവും പൊട്ടാവുന്ന അഗ്നിപർവതത്തിന് സമാനമാണ് കേരളത്തിലെ അവസ്ഥ. പൊലീസ് നിസ്സംഗരായി നിൽക്കുന്നു. ഇതിനെതിരെ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. താഴെതട്ടിൽ പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും മതവിഭജനമുണ്ടാക്കാൻ മുന്നിലുണ്ട്. സി.എ.എയെ അനുകൂലിക്കുന്നവർക്ക് വ്യാപകമായി ജോലി നിഷേധിക്കുന്നു.

പ്രകോപനപരമായ പ്രകടനങ്ങളിലൂടെയും കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ടുള്ള മിന്നൽ ഹർത്താലുകളിലൂടെയും മതസ്പർദ്ദ വളർത്തുന്നു. ഒരേ ബുദ്ധികേന്ദ്രത്തിന്റെ
തിരക്കഥ അനുസരിച്ചാണ് ഇതെല്ലാം നടക്കുന്നത്. കാശ്മീരിലേതു പോലെ നിയമപാലകർക്ക് നേരെ കല്ലെറിയുന്ന അവസ്ഥ കേരളത്തിലുമുണ്ടാവും. ഇത്തരക്കാർക്ക് സമൂഹത്തിൽ ഇരുമുന്നണികളും ആദരവും ബഹുമാനവും നൽകുന്നത് ഇവരുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. സി.എ.എ പ്രതിഷേധത്തിന് മതഭീകര സംഘടനകൾ വിദേശ ഫണ്ട് കൈപ്പറ്റിയതായി കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

യു.ഡി.എഫിന്റെ മനുഷ്യ ഭൂപടത്തിനും എൽ.ഡി.എഫിന്റെ മനുഷ്യചങ്ങല അടക്കമുള്ള പ്രതിഷേധങ്ങൾക്കും ഈ ഫണ്ട് കൈപ്പറ്റിയോ എന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധത തെളിയിക്കാൻ പരസ്യസംവാദത്തിന് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിക്കുന്നെന്നും പി.കെ. കൃഷ്ണദാസ് ഇന്ന് മലപ്പുറത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP