Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎസ്എഫ്ഇയിലെ ക്രമക്കേടുകൾ ഇഡി അന്വേഷിക്കണം; ആരോപണങ്ങൾ ഗൗരവമുള്ളത്; സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നമല്ല; എൽഡിഎഫ് സർക്കാർ അധോലോക സർക്കാരായി മാറിയെന്നും ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്

കെഎസ്എഫ്ഇയിലെ ക്രമക്കേടുകൾ ഇഡി അന്വേഷിക്കണം; ആരോപണങ്ങൾ ഗൗരവമുള്ളത്; സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നമല്ല; എൽഡിഎഫ് സർക്കാർ അധോലോക സർക്കാരായി മാറിയെന്നും ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ ക്രമക്കേടുകളെ കുറിച്ച് എൺഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. കെഎസ്എഫ്ഇയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ്ഐസക്കും ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഇത് സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്നമല്ല. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണ്. എന്താണ് നടന്നതെന്ന് ജനങ്ങൾക്കറിയണം. ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയും ധനമന്ത്രിയും സംയുക്തമായി കെഎസ്എഫ്ഇയിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ ഇഡിയെ ക്ഷണിക്കണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സർക്കാർ അധോലോക സർക്കാരായി മാറിയിരിക്കുന്നു. അഴിമതിയും കള്ളക്കടത്തുമെല്ലാം സർക്കാരിന്റെ ഔദ്യോഗിക പദ്ധതികളായി. എൽഡിഎഫിനകത്ത് കലഹം രൂക്ഷമാണ്. മാന്യന്മാർക്കും മര്യാദക്കാർക്കും ആത്മാഭിമാനത്തോടെ വോട്ട് ചെയ്യാവുന്ന ഏക മുന്നണി എൻഡിഎയാണ്. അധോലോക രാഷ്ട്രീയവും അധാർമ്മിക രാഷ്ട്രീയവും മര്യാദക്കാർക്ക് യോജിച്ചതല്ല. എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസമില്ല. നാളിതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇരുകൂട്ടരും നേരിടുന്നത്.

എൽഡിഎഫ് മുഖ്യമന്ത്രിയെ മുൻനിർത്തിയോ നാലു വർഷത്തെ വികസനത്തെ മുൻനിർത്തിയോ വോട്ട് ചോദിക്കുന്നില്ല. അവർക്ക് അതിന് ഭയമുണ്ട്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതിനേക്കാൾ വലിയ തിരിച്ചടി കേരളത്തിൽ സിപിഎമ്മിനെ കാത്തിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രമുഖരായ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ ജയിലിനുള്ളിൽ നിന്നുകൊണ്ട് ജനവിധി തേടുന്ന സാഹചര്യമുണ്ടാകും.

വികസനമാണ് ഈ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ടു വയ്ക്കുന്നത്. കേന്ദ്രസർക്കാരിന്റെ പല വികസന പദ്ധതികളോടും നിഷേധാത്മക സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചത്. ബിജെപിക്ക് മേൽക്കൈയുണ്ടായാൽ അതിനു മാറ്റം വരും. ഓരോ വാർഡിലും ഓരോ നരേന്ദ്ര മോദിയെ സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ആറു വർഷക്കാലത്തെ മോദി സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൻഡിഎ വോട്ട് തേടുന്നത്. ഇത്തവണ ജനങ്ങൾ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. എൻഡിഎയ്ക്ക് പൂർണ്ണമായ ആത്മവിശ്വാസമുണ്ട്. എൻഡിഎ അട്ടിമറി വിജയം നേടും. ഇതുവഴി കേരളരാഷ്ട്രീയത്തിൽ ശുദ്ധീകരണത്തിന് കളമൊരുങ്ങും. ബിജെപിയിൽ ആഭ്യന്തര കലഹമില്ല. പരമ്പരാഗതമായി എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്തവർ ഇത്തവണ എൻഡിഎയ്ക്ക് വോട്ട് ചെയ്യുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് അധ്യക്ഷൻ സുരേഷ് വെള്ളിമംഗലം പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP