Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് കോവിഡ്; രോഗവിവരം അറിയിച്ചത് സമൂഹമാധ്യമങ്ങളിലൂടെ; താനുമായി ബന്ധപ്പെട്ടവർ നിരീക്ഷണഡത്തിൽ പോകണമെന്നും അഭ്യർത്ഥന; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ എൻ.ഡി.എ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ബിജെപി ദേശീയ നിർവാഹകസമിതിയംഗം പികെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കൃഷ്ണദാസ് സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. താനുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് കൃഷ്ണദാസ് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് മുതിർന്ന് ബിജെപി നേതാവിന് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന എൻഡിഎ യോഗത്തിലും ബിജെപി പ്രതിഷേധ പരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു. എൻഡിഎ യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചിരുന്നു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP