Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202206Wednesday

എം എം മണിയുടെ സ്ത്രീവിരുദ്ധതയെ വിമർശിച്ചിട്ടുണ്ട്; എന്നാൽ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ ചേർത്തുപിടിക്കുന്നു: ഗോമതി

എം എം മണിയുടെ സ്ത്രീവിരുദ്ധതയെ വിമർശിച്ചിട്ടുണ്ട്; എന്നാൽ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ ചേർത്തുപിടിക്കുന്നു: ഗോമതി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മുൻ മന്ത്രിയും എംഎ‍ൽഎയുമായ എം.എം. മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച മുസ്ലിം ലീഗ് എംഎ‍ൽഎ പി.കെ. ബഷീറിന്റെ പരാമർശത്തിൽ പ്രതികരണവുമായി മൂന്നാർ സമര നായിക ഗോമതി. എം.എം. മണിയുടെ സ്ത്രീവിരുദ്ധതയെ വിമർശിച്ചിട്ടുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ ചേർത്തുപിടിക്കുന്നുവെന്ന് ഗോമതി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

'സഖാവ് എം.എം. മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലിം ലീഗ് എംഎ‍ൽഎ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം. ഐക്യദാർഢ്യം,' എന്നാണ് ഗോമതി ഫേസ്‌ബുക്കിൽ എഴുതിയത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവെൻഷൻ വേദിയിലായിരുന്നു പി.കെ. ബഷീറിന്റെ വിവാദ പരാമർശം. എം.എം മണിയുടെ 'കണ്ണും മോറും' കറുപ്പല്ലേ എന്ന് പറഞ്ഞ പി.കെ. ബഷീർ, കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം. മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നുമാണ് അധിക്ഷേപിച്ചത്.

'കറുപ്പ് കണ്ടാൽ ഇയാൾക്ക്(മുഖ്യമന്ത്രി) പേടി, പർദ കണ്ടാൽ ഇയാൾക്ക് പേടി. എനിക്കുള്ള പേടി എന്താണെന്നുവച്ചാൽ, സിപിഐ.എം സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാൽ എന്താകും എന്ന് വിചാരിച്ചാണ്. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലെ,' എന്നായിരുന്നു പി.കെ. ബഷീർ എംഎ‍ൽഎ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP