Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വിമുക്തനായ പി.ജയരാജൻ ആശുപത്രി വിട്ടു; അതിവേഗ രോഗമുക്തിക്ക് മെഡിക്കൽ ടീമിനോടും ആരോഗ്യ വകുപ്പിനോടും മുഖ്യമന്ത്രിയോടും നന്ദി പറഞ്ഞ് ജയരാജന്റെ പോസ്റ്റ്

കോവിഡ് വിമുക്തനായ പി.ജയരാജൻ ആശുപത്രി വിട്ടു; അതിവേഗ രോഗമുക്തിക്ക് മെഡിക്കൽ ടീമിനോടും ആരോഗ്യ വകുപ്പിനോടും മുഖ്യമന്ത്രിയോടും നന്ദി പറഞ്ഞ് ജയരാജന്റെ പോസ്റ്റ്

അനീഷ് കുമാർ

 തലശേരി:കോവിഡ് രോഗമുക്തി നേടിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ആശുപത്രിയിൽ നിന്നും തലശേരി പാട്യത്തുള്ള തന്റെ വീട്ടിലെത്തി. പരിയാരത്തെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയരാജൻ വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയത്. അതിവേഗം തനിക്ക് രോഗമുക്തിക്ക് ഇടയായത് പ്രത്യേക മെഡിക്കൽ ടീമിന്റെ ഇടപെടലിന്റെ ഫലമായാണെന്നും അതിന് പരിയാരത്തെ ഡോക്ടർമാരോടും ജീവനക്കാരോടും നന്ദി പറയുന്നതെന്നും പി ജയരാജൻ പ്രതികരിച്ചു.

പി. ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരേ...കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്റ്റംബർ 4 നാണ് പരിയാരം മെഡിക്കൽ കോളേജിൽ ഞാൻ അഡ്‌മിറ്റ് ചെയ്യപ്പെട്ടത്. അല്പസമയം മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ്ജ് ചെയ്തു. അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കൽ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ്. പരിയാരത്തെ ഡോക്ടർമാർ,മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായിയോടും ആരോഗ്യവകുപ്പ് അധികൃതരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു. അതിവേഗം രോഗമുക്തിക്കായി താല്പര്യപ്പെട്ട് സന്ദേശങ്ങളയക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയെന്നും ജയരാജൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP