Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പൊലീസിനെ കണ്ട് രക്ഷപ്പെട്ട മാവോയിസ്റ്റ് രാത്രി താമസിച്ചത് അലന്റെ മുറിയിൽ; പാലയാട് യൂണിവേഴ്‌സിറ്റി സെന്ററിൽ ഫ്രട്ടേണിറ്റിയുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാൻ അലൻ ശ്രമിച്ചു; എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു; അലന്റെ അമ്മ ജമാഅത്തെ ഇസ്ലാമിയുടെ കെണിയിൽ വീഴരുത് എന്ന് അപേക്ഷ; അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ആവർത്തിച്ച് പി ജയരാജൻ

പൊലീസിനെ കണ്ട് രക്ഷപ്പെട്ട മാവോയിസ്റ്റ് രാത്രി താമസിച്ചത് അലന്റെ മുറിയിൽ; പാലയാട് യൂണിവേഴ്‌സിറ്റി സെന്ററിൽ ഫ്രട്ടേണിറ്റിയുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാൻ അലൻ ശ്രമിച്ചു; എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു; അലന്റെ അമ്മ ജമാഅത്തെ ഇസ്ലാമിയുടെ കെണിയിൽ വീഴരുത് എന്ന് അപേക്ഷ; അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ആവർത്തിച്ച് പി ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാട് ആവർത്തിച്ച് സിപിഎം നേതാവ് പി ജയരാജൻ. പൊലീസിനെ കണ്ട് രക്ഷപ്പെട്ട മാവോയിസ്റ്റ് രാത്രി താമസിച്ചത് അലന്റെ മുറിയിലെന്ന് ജയരാജൻ പറഞ്ഞു. 'ഇപ്പോഴും പിടിയിലാകാത്ത മാവോയിസ്റ്റ് പുലർച്ചെ വരെ മുറിയിൽ കഴിഞ്ഞുവെന്നാണ് വിവരം, പാർട്ടി അംഗം ചെയ്യാൻ പാടില്ലാത്ത കാര്യം അലൻ ചെയ്തുവെന്നെങ്കിലും അമ്മ സമ്മതിക്കണം. മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനമാണ് അലൻ നടത്തിയത് .

പാലയാട് യൂണിവേഴ്‌സിറ്റി സെന്ററിൽ ഫ്രട്ടേണിറ്റിയുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാൻ അലൻ ശ്രമിച്ചു, എൻ.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ എഴുതി വിഷമിപ്പിക്കുന്നില്ലെന്നും അമ്മ ജമാഅത്തെ ഇസ്‌ലാമിയുടെ കെണിയിൽ വീഴരുതെന്ന് അപേക്ഷിക്കുന്നതായും പി. ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

അലന്റെ അമ്മ വായിച്ചറിയുവാൻ.....

കെ.എൽ.എഫ് വേദിയിൽ സംവാദത്തിനിടയിൽ ഞാൻ പറഞ്ഞ കാര്യങ്ങളെ എതിർത്തുകൊണ്ട്‌ഫേസ്‌ബുക്കിലിട്ട പോസ്റ്റ് മീഡിയാവൺ ഉൾപ്പെടേയുള്ള മാധ്യമങ്ങൾ വലിയ ചർച്ചയാക്കി തെറ്റ്ദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെ എഴുതാൻ നിർബന്ധിതനായത്. മകൻ ജയിലിലുള്ള അമ്മയുടെ വികാരമായിക്കണ്ട് ഒന്നും പ്രതികരിക്കാതിരിക്കാനാണ് ആദ്യം ആലോചിച്ചത്.

അലൻ എസ്.എഫ്.ഐ യുടെ നേതാവായിരുന്നു എന്ന് ഞാൻ പറഞ്ഞിട്ടേയില്ല. എന്നാൽ സിപിഎം മെമ്പറാണ്. പാർട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവർത്തിച്ചു എന്നാണ് ഞാൻ സൂചിപ്പിച്ചത്. മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനമാണിത്. അത് പറഞ്ഞത് പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയല്ല. പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലൻ താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലർച്ചെ സ്ഥലംവിട്ടിരിന്നു എന്നുമുള്ള സഹവിദ്യാർത്ഥികളിൽ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. പാലയാട് യൂനിവേഴ്‌സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്റ്‌സ് കൾച്ചറൽ ഫോറം എന്ന വേദി രൂപീകരിക്കാൻ ശ്രമിച്ചതും അതിന്റെ നേതൃത്വത്തിൽ സെമിനാർ നടത്താൻ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.

ഒരു പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം.

എൻ.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ എഴുതി വിഷമിപ്പിക്കുന്നില്ല. സിപിഎം പ്രവർത്തകരെയടക്കം യു.എ.പി.എ കേസിൽപ്പെടുത്തി പീഡിപ്പിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകൾ...!. അതിനെ അംഗീകരിക്കാത്ത, മുസ്ലിം പേരുകാരായതുകൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയിൽ വീഴാതിരിക്കാൻ അപേക്ഷ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP