Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാരാസെറ്റാമോൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ച് പി ജയരാജന്റെ പരിഹാസം; 'പൊലീസിനോട് ചോദിക്കാനാണെങ്കിൽ എന്തിനാണൊരു മുഖ്യമന്ത്രി'യെന്ന് ചോദിച്ച് സുധീരൻ

പാരാസെറ്റാമോൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ച് പി ജയരാജന്റെ പരിഹാസം; 'പൊലീസിനോട് ചോദിക്കാനാണെങ്കിൽ എന്തിനാണൊരു മുഖ്യമന്ത്രി'യെന്ന് ചോദിച്ച് സുധീരൻ

കണ്ണൂർ: ജയിലിൽ അടക്കപ്പെട്ട ദളിത് യുവതികളിലൊരാൾ ആത്മഹത്യ ചെയ്യാനായി കഴിച്ചത് പാരസെറ്റാമോൾ ഗുളികയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. പാരസെറ്റാമോൾ ഗുളിക കഴിച്ചാൽ ആത്മഹത്യ ചെയ്യാൻ പറ്റുമോ എന്നും അദ്ദേഹം പരിഹസിച്ചു. തലശേരിയിൽ സിപിഐഎമ്മുകാരുടെ ജാതി അധിക്ഷേപം നേരിട്ടതിന് ഓഫിസ് അക്രമിച്ചെന്ന പരാതിയിൽ ജയിലിലടയ്ക്കപ്പെട്ട ദളിത് പെൺകുട്ടികളിലൊരാൾ ഇന്നലെ രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരണം തേടിയപ്പോഴാണ് ജയരാജന്റെ പരാമർശം ഉണ്ടായത്.

ഇന്നലെ രാത്രി അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയ അഞ്ജനയെ വീട്ടുകാർ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്ത യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം കണ്ണൂരിൽ ദലിത് സ്ത്രീകളെ ജയിലിലടച്ചത് സംബന്ധിച്ച് പൊലീസിനോട് ചോദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പ്രതികരിച്ചു.

പൊലീസിനോട് ചോദിക്കാനാണെങ്കിൽ എന്തിനാണൊരു മുഖ്യമന്ത്രി? എന്തിനാണൊരു ആഭ്യന്തര മന്ത്രി, പൊലീസ് ഭരിച്ചാൽ പോരെ? സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്ത ഒന്നാണിത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ ഞെട്ടിച്ചു, സ്വന്തം നാട്ടിൽ ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുമ്പോൾ ഇതൊന്നും അറിയില്ലെന്ന പിണറായി വിജയന്റെ നിലപാട് തെറ്റാണ്. ഇത് അംഗീകരിക്കാനാകില്ല. സ്വന്തം പാർട്ടിക്കാരുടെ അതിക്രമങ്ങൾക്ക് പൊലീസിന്റെ ഒത്താശയെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎമ്മും പിണറായി വിജയനും നടത്തുന്നതെന്നും സുധീരൻ കുറ്റപ്പെടുത്തി.

യുവതികൾ ജാമ്യാപേക്ഷ നൽകിയിരുന്നില്ലെന്ന പ്രചരണം തെറ്റാണ്. മജിസ്‌ട്രേറ്റ് അപേക്ഷ സ്വീകരിക്കാൻ തയ്യാറായില്ല എന്നതാണ്. ഈ നടപടി ദുരൂഹമാണ്. നീതി പീഠത്തിൽ നിന്നും പെൺകുട്ടികൾക്ക് നീതി ലഭിച്ചില്ലെന്നും തലശ്ശേരി മജിസ്‌ട്രേറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP