Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോർജിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മകൻ ഷോൺ; തിങ്കളഴ്‌ച്ച അപ്പീൽ നൽകും; ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസും

ജോർജിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മകൻ ഷോൺ; തിങ്കളഴ്‌ച്ച അപ്പീൽ നൽകും; ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസും

സ്വന്തം ലേഖകൻ

കോട്ടയം: കൊച്ചി വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ, മുൻകൂർ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് തിങ്കളാഴ്ച ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു.

അതേസമയം, കേസിൽ പി.സി.ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് അറിയിച്ചു. ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ തിരുവനന്തപുരം കോടതിയുടെ ഉത്തരവ് വന്നശേഷമാകും നടപടി സ്വീകരിക്കുക. കേസിൽ പി.സി.ജോർജിനെതിരെ നേരിട്ടുള്ള തെളിവുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗത്തിലെ ഗൂഢാലോചനയും അന്വേഷണത്തിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സർക്കാർ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പി.സി.ജോർജിന്റെ വാദം തള്ളിയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിന് അടിസ്ഥാനമെന്നായിരുന്നു ജോർജിന്റെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP