Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരെയും എതിരാളികളെയും ഇഡിയെ ഉപയോഗിച്ച് അകത്താക്കുന്നു: പി ഡി ടി ആചാരി

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരെയും എതിരാളികളെയും ഇഡിയെ ഉപയോഗിച്ച് അകത്താക്കുന്നു: പി ഡി ടി ആചാരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്ത് 2014നുശേഷം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി. പുറമേ ഒന്നും കാണില്ല. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരെയും എതിരാളികളെയും ഇഡിയെ ഉപയോഗിച്ച് അകത്താക്കുന്നു. എതെങ്കിലും വിധത്തിലുള്ള അന്വേഷണം നടത്തിയാൽ ഇഡിയുടെ ചോദ്യം ചെയ്യൽ, അല്ലെങ്കിൽ യുഎപിഎ ചുമത്തുന്ന സാഹചര്യമാണ്. ഭരണഘടനയും മാധ്യമസ്വാതന്ത്ര്യവും എന്നവിഷയത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽവന്നതിനുപിന്നാലെ പല മാധ്യമങ്ങളും അവരുടെ അടിസ്ഥാനപരമായ നിലപാടുകൾ മാറ്റി. സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രവണതയാണ് പൊതുവെ കാണുന്നത്. അത് വർധിച്ചുവരികയാണ്. ഇതെല്ലാംസൂചനയാണ്. രോഗമായി അത് വളരാതിരിക്കണം. എങ്കിലേ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളൂ. ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വലിയപങ്കാണ് നിർവഹിക്കാനുള്ളതെന്നും പിഡിടി ആചാരി പറഞ്ഞു.

വൈവിധ്യമാർന്ന രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചത് ഭരണഘടനയുടെ ഏറ്റവും വലിയ മഹത്വമാണ് കാണിക്കുന്നതെന്ന് കേസരി സ്മാരകഹാളിൽ നടന്ന ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് ചീഫ്സെക്രട്ടറി വി പി ജോയ് പറഞ്ഞു. ഏത് ഭരണഘടനയുടെയും ദിശാബോധം അതിന്റെ ആമുഖത്തിലാണ്. രാജ്യത്തെ ഏറ്റവും വലിയ ഭരണഘടന അഥോറിറ്റി ജനങ്ങളാണ്. അതിനുശേഷമാണ് ഭരണഘടനയിലുള്ള എല്ലാഅധികാരികളും വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP