Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത എത്ര കേസുകൾ കേരളത്തിലുണ്ട്? സെന്റിനൽ സർവൈലൻസ് പരിശോധനാഫലം മറച്ചുവയ്ക്കുന്നതെന്ത് ? ജൂൺ 9ന് നടത്തിയ റാപ്പിഡ് ആന്റി ബോഡി പരിശോധനാഫലം പ്രസിദ്ധീകരിക്കാത്തതെന്ത്? സർക്കാരിനോട് ചോദ്യങ്ങളുമായി പി.സി.വിഷ്ണുനാഥ്

കോവിഡ് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത എത്ര കേസുകൾ കേരളത്തിലുണ്ട്? സെന്റിനൽ സർവൈലൻസ് പരിശോധനാഫലം മറച്ചുവയ്ക്കുന്നതെന്ത് ? ജൂൺ 9ന് നടത്തിയ റാപ്പിഡ് ആന്റി ബോഡി പരിശോധനാഫലം പ്രസിദ്ധീകരിക്കാത്തതെന്ത്? സർക്കാരിനോട് ചോദ്യങ്ങളുമായി പി.സി.വിഷ്ണുനാഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് 19 ന് കേരളത്തിൽ സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രിമാർ ആവർത്തിച്ച് പറയുകയും സുതാര്യതയാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്റെ മുഖമുദ്രയെന്ന അവകാശവാദത്തിന്റെ പശ്ചാത്തലത്തിലും സർക്കാരിനോട് ചില ചോദ്യങ്ങളുമായി കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്.

1. സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനഫലം ആരോഗ്യവിദഗ്ദ്ധരിൽ നിന്നും ആരോഗ്യമേഖലയിലെ സംഘടനകളിൽ നിന്നും മറച്ചുവയ്ക്കുന്നതെന്ത് ?

2. ജൂൺ 9ന് നടത്തിയ റാപ്പിഡ് ആന്റി ബോഡി പരിശോധനഫലം പ്രസിദ്ധീകരിക്കാത്തതെന്ത് ?

3. സംസ്ഥാനത്തെ ആകെ പോസീറ്റീവ് കേസുകളിൽ 90 ശതമാനവും പുറത്തുനിന്നു വന്നവരിലാണെന്ന് സർക്കാർ പറയുന്നു. ആകെ പരിശോധനകളിൽ എത്ര ശതമാനം പുറത്തുനിന്ന് വന്നവരിൽ ആണ് നടത്തിയതെന്നും സംസ്ഥാനത്തെ താമസക്കാരിൽ എത്രശതമാനം പരിശോധന നടത്തി എന്നുമുള്ള കണക്കുകൾ പുറത്തുവിടാമോ ?

4.ആകെ പരിശോധിച്ച് സാമ്പിളുകളുടെ എണ്ണം പുറത്ത് നൽകുന്നത് പോലെ ഇതുവരെ പരിശോധിച്ച വ്യക്തികളുടെ എണ്ണവും നൽകാമോ ?(ഒരാളുടെ ഒന്നിലധികം സാംപിളുകൾ പരിശോധിക്കുന്നതിനാൽ )


5. കേരളത്തിൽ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് മെയ്,ജൂൺ മാസങ്ങളിൽ പോയി അവിടെ എത്തിയയുടൻ രോഗം സ്ഥിരീകരിച്ചവരെക്കുറിച്ചുള്ള വിവരശേഖരണത്തിൽ പരാജയപ്പെട്ടതെന്ത്?

6. ഏപ്രിൽ അവസാനവാരം നടത്തിയ ഓഗ്മെന്റഡ് സാംപിൾ പരിശോധന ഏതെല്ലാം ജില്ലകളിലാണ് നടത്തിയത്.? അതിൽ പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടും പിന്നീട് പരിശോധന നടത്താതിരുന്നതെന്ത് ?

7.കേരളത്തിൽ സമൂഹവ്യാപന സാധ്യത പഠിക്കാൻ ഐ സി എം ആറിന്റെ നേതൃത്വത്തിൽ മൂന്ന് ജില്ലകളിൽ (എറണാകുളം, പാലക്കാട് ,തൃശൂർ) മെയ് മൂന്നാം വാരം നടത്തിയ സിറോ സാംപിൾ സർവൈലൻസിന്റെ വിശദാംശങ്ങൾ പുറത്ത് വിടാമോ ?ആയിരം സാംപിളുകളിൽ നാലെണ്ണം പോസിറ്റീവായ പരിശോധനയാണിത്.

8. ഇപ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത എത്ര കേസുകൾ കേരളത്തിലുണ്ട്.? ഇവയെക്കുറിച്ചുള്ള പരിശോധനയും നിഗമനങ്ങളും ആരോഗ്യവിദഗ്ദ്ധർക്കും ആരോഗ്യമേഖലയിലെ സംഘടനകൾക്കും നൽകുമോ?

9. പരിശോധനകളുടെ എണ്ണം കൂട്ടേണ്ട ഈ ഘട്ടത്തിൽ അതിനായി കൂടുതൽ ലാബുകൾ ക്രമീകരിക്കുമോ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP