Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉരുൾപൊട്ടലുണ്ടാകുമെന്ന് പി സി ജോർജ്ജ്; മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; പുഞ്ഞാർ എംഎൽഎയുടെ സന്ദേശത്തിന്റെ ആധികാരികത വ്യക്തമാകാതെ ജനങ്ങളും

ഉരുൾപൊട്ടലുണ്ടാകുമെന്ന് പി സി ജോർജ്ജ്; മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; പുഞ്ഞാർ എംഎൽഎയുടെ സന്ദേശത്തിന്റെ ആധികാരികത വ്യക്തമാകാതെ ജനങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൂഞ്ഞാറിൽ ഉരുൾപൊട്ടലുണ്ടാകുമെന്ന് പി സി ജോർജ്ജ് എംഎൽഎ പറയുമ്പോൾ അങ്ങനെയൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലുള്ളവർ മാറി താമസിക്കണമെന്നാണ് പി.സി ജോർജ് എംഎൽഎയുടെ മുന്നറിയിപ്പ്. പൂഞ്ഞാർ തെക്കേകര,തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളും ഓഗസ്റ്റ് 15 വരെയുള്ള രാത്രികാലങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന മുന്നറിയിപ്പാണ് പി.സി. ജോർജ് നൽകിയത്. എന്നാൽ പരിഭ്രമിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും പ്രസ്തുത പ്രദേശങ്ങൾക്ക് മാത്രമായി പ്രത്യേക മുന്നറിയൊപ്പൊന്നും നൽകിയിട്ടില്ലെന്നുമാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഇദ്ദേഹത്തിന്റെ ശബ്ദ സന്ദേശം വാട്സാപ്പിൽ കൂടി പ്രചരിക്കുന്നുമുണ്ട്. പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയെന്ന് പി.സി. ജോർജ് എംഎ‍ൽഎ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് പി.സി ജോർജ് എംഎ‍ൽഎ പറയുന്നത്. എന്നാൽ അത്തരമൊരു മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പറയുന്നത്.

അടുത്ത രണ്ട് ദിവസങ്ങളിൽ സാധാരണ മഴക്കുള്ള സാധ്യത മാത്രമെ പ്രവചിക്കപ്പെട്ടിട്ടുള്ളു. എഴ് സെന്റീമീറ്ററിൽ താഴെ മഴ പെയ്യാനുള്ള സാധ്യത മാത്രമെ ഇപ്പറഞ്ഞ പ്രദേശങ്ങളിൽ ഉള്ളു. അതിനാൽ പരിഭ്രമിക്കേണ്ട കാര്യമില്ല. പ്രദേശത്തുനിന്ന് മാറി താമസിക്കണോ വേണ്ടയോ എന്നുള്ളതിൽ നാട്ടുകാർക്ക് തീരുമാനമെടുക്കാമെന്നും അധികൃതർ സൂചിപ്പിച്ചു.

എം.എൽഎ പറഞ്ഞിട്ടുള്ള പ്രദേശങ്ങൾ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളാണ്. മുമ്പ് ഇവിടെ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. എന്നാൽ അദ്ദേഹം പറയുന്നതുപോലെ ഭീതിജനകമായ സാഹചര്യം അവിടെ ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 15 വരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാകാം എംഎ‍ൽഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ടാവുകയെന്ന് അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP