Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം... എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്'; പി.സി. ജോർജിന്റെ ഭാര്യ ഉഷാ ജോർജിനെതിരെ പൊലീസിൽ പരാതി

'എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം... എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്'; പി.സി. ജോർജിന്റെ ഭാര്യ ഉഷാ ജോർജിനെതിരെ പൊലീസിൽ പരാതി

സ്വന്തം ലേഖകൻ

കോഴിക്കോട്: പീഡനക്കേസിൽ അറസ്റ്റിലായ മുൻ എംഎ‍ൽഎയും ജനപക്ഷം നേതാവുമായ പി.സി. ജോർജിന്റെ ഭാര്യ ഉഷാ ജോർജിനെതിരെ പൊലീസിൽ പരാതി. പി.സി. ജോർജിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലണം, എന്ന പരാമർശം നടത്തിയതിലാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

കാസർഗോഡ് സ്വദേശിയായ ഹൈദർ മധൂർ ആണ് ഉഷാ ജോർജിനെതിരെ വിദ്യാ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പി.സി. ജോർജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഉഷാ ജോർജിന്റെ പരാമർശം.

ഉഷയുടെ വാക്കുകൾ ഇങ്ങനെ:

പി.സി. ജോർജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉഷ ജോർജും പ്രതികരിച്ചു. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ പിണറായി വിജയൻ ഇതിനെല്ലാം അനുഭവിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 'ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാൻ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ?

പി.സി. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ല. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ. 40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു. എന്നെ നുള്ളിയിട്ട് പോലും നോവിച്ചിട്ടില്ല. മോനെ മോളെ എന്നല്ലാതെ ആരെയും വിളിക്കില്ല. എല്ലാവരോടും സ്‌നേഹമാണ്. അദ്ദേഹം ശുദ്ധനായതുകൊണ്ട് പറ്റിയതാണ് ഇതെല്ലാം.

തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ പി.സി. മാത്രമാണെന്നാണ് പരാതിക്കാരി രണ്ടാഴ്ച മുമ്പ് പറഞ്ഞത്. അദ്ദേഹം അപ്പന് തുല്യമാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാൾ ഇപ്പോൾ എങ്ങനെയാണ് മാറിയത്? പരാതിക്കാരി ഒത്തിരി തവണ വീട്ടിൽ വന്നിട്ടുണ്ട്. ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അവരെ കൃത്യമായി ഉപയോഗിക്കുകയാണ്. ഇത് മനുഷ്യമനസാക്ഷിക്ക് നിരക്കുന്നതാണോ. രണ്ട് മൂന്ന് ദിവസത്തിന് പിണറായിയുടെ പ്രശ്‌നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാൽ പിന്നെ ആ വാർത്ത ആയല്ലോ.'- ഉഷ ജോർജ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP