Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാനാരാണെന്ന് നിങ്ങൾക്ക് അറിയാമോ? അറിയില്ലെങ്കിൽ പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ വിജയിക്കുമ്പോൾ മനസ്സിലാകും; വിജയ് സങ്കൽപ് റാലിയിൽ താരമായി പി.സി. ജോർജ്ജ്; തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു കഴിഞ്ഞെന്നും പൂഞ്ഞാർ സിംഹം

ഞാനാരാണെന്ന് നിങ്ങൾക്ക് അറിയാമോ? അറിയില്ലെങ്കിൽ പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ വിജയിക്കുമ്പോൾ മനസ്സിലാകും; വിജയ് സങ്കൽപ് റാലിയിൽ താരമായി പി.സി. ജോർജ്ജ്; തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു കഴിഞ്ഞെന്നും പൂഞ്ഞാർ സിംഹം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ വിജയിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് ഞാൻ ആരാണെന്ന് മനസിലാകുമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജ് എംഎൽഎ. കോഴിക്കോട് നടന്ന എൻ.ഡി.എയുടെ വിജയ് സങ്കല്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയ കയ്യടിയോടെയാണ് ബിജെപി പ്രവർത്തകർ പി.സി.ജോർജിന്റെ വാക്കുകളെ സ്വാഗതം ചെയ്തത്.

പ്രസംഗത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും ജോർജ് കടന്നാക്രമിച്ചു. രാഹുൽ ഗാന്ധിയെയും പിണറായി വിജയനെയും പേരെടുത്ത് വിമർശിക്കാനും പി.സി ജോർജ് മറന്നില്ല. വരുന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി വിജയിച്ചു കഴിഞ്ഞുവെന്ന് പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും ഞാൻ ആരാണെന്ന്. അതുപോലെ തിരുവനന്തപുരത്ത് കുമ്മനം ജയിക്കും. മത്സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ എനിക്കുണ്ട്. അവർ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്പിച്ച റോഡ് ഷോ നടത്താനാണ് തീരുമാനം. ബിജെപി മത്സരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാൻ ഇപ്പോൾ തയാറല്ലെന്നും പി.സി ജോർജ് വ്യക്തമാക്കി. ബാബറി മസ്ജിദ് തകർത്തതിന് പിന്നിൽ കോൺഗ്രസുകാരനായ നരസിംഹറാവുവാണെന്നും പി.സി. ജോർജ് പ്രസംഗത്തിൽ പറഞ്ഞു.

യുഡിഎഫിലും എൽഡിഎഫിലുമായി മാറിമാറി പ്രവർത്തിച്ചിരുന്ന പി.സി. ജോർജ്ജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് മൂന്നു മുന്നണികളെയും തോൽപ്പിച്ചാണ് നിയമസഭയിലെത്തിയത്. തുടർന്ന് കേരള ജനപക്ഷം എന്ന പേരിൽ ഒരു പാർട്ടി രൂപീകരിച്ചിരുന്നെങ്കിലും ഒരു മുന്നണിയുടെയും ഭാഗമായിരുന്നില്ല. ശബരിമല വിഷയത്തിൽ ബിജെപിയെ പിന്തുണച്ച് ജോർജ്ജ് രംഗത്തു വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും യുഡിഎഫിലെ ഘടകകക്ഷികളുടെ എതിർപ്പ് മൂലം യുഡിഎഫ് പ്രവേശനം സാധ്യമായിരുന്നില്ല. തുടർന്നാണ് ജോർജ്ജ് എൻഡിഎയിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP