Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബിജെപി കരുതുന്നത്; എൻ.ഡി.എ ഒരു തട്ടിക്കൂട്ട് മുന്നണിയാണെന്നും ഇനി എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്നും പി.സി.ജോർജ്

ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബിജെപി കരുതുന്നത്; എൻ.ഡി.എ ഒരു തട്ടിക്കൂട്ട് മുന്നണിയാണെന്നും ഇനി എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്നും പി.സി.ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബിജെപി കരുതുന്നതെന്ന് പി.സി. ജോർജ് എംഎ‍ൽഎ. എൻ.ഡി.എ എന്നത് ഒരു തട്ടിക്കൂട്ട് മുന്നണിയാണെന്നും ഇനി എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്നും പി.സി ജോർജ് പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിക്കാൻ വേണ്ടിയല്ല, തോൽക്കാൻ വേണ്ടിയാണ് ബിജെപി സ്ഥാനാർത്ഥികളെ നിർത്തുന്നത്. ഈ അവസ്ഥ തുടർന്നാൽ എൻ.ഡി.എക്ക് എത്രനാൾ തുടരാൻ കഴിയുമെന്ന് അറിയില്ല. ഇനി എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കാൻ പോകില്ല. പക്ഷേ മുന്നണിയിൽ തുടരാൻ തന്നെയാണ് ജനപക്ഷം പാർട്ടിയുടെ തീരുമാനം. കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിച്ചാൽ ജയിക്കുമായിരുന്നു. കോന്നിയിൽ ബിജെപിക്കാരല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നെന്നും പി.സി. ജോർജ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP