Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈബർ സഖാക്കളെ പൂട്ടാൻ പൂഞ്ഞാർ സിംഹം; വ്യാജ വാർത്തകൾക്കെതിരെ പരാതി നൽകി പി സി ജോർജ്ജ്; കെ സുരേന്ദ്രന് പിന്തുണ നൽകിയതിന് സ്ത്രീകൾ ആക്രമിച്ചു എന്ന രീതിയിൽ പ്രചരണം നടത്തിയ കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ പാനലിനെതിരെ കേസെടുക്കണമെന്ന് ആവശ്യം

സൈബർ സഖാക്കളെ പൂട്ടാൻ പൂഞ്ഞാർ സിംഹം; വ്യാജ വാർത്തകൾക്കെതിരെ പരാതി നൽകി പി സി ജോർജ്ജ്; കെ സുരേന്ദ്രന് പിന്തുണ നൽകിയതിന് സ്ത്രീകൾ ആക്രമിച്ചു എന്ന രീതിയിൽ പ്രചരണം നടത്തിയ കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ പാനലിനെതിരെ കേസെടുക്കണമെന്ന് ആവശ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ പി സി ജോർജിന്റെ പരാതി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകൾ ആക്രമിക്കുന്നുവെന്ന രീതിയിലുള്ള വ്യാജ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്നെന്നാണ് പരാതി. കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതെന്നും ഗ്രൂപ്പ് അഡ്‌മിൻ പാനലിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

പ്രചരിക്കുന്ന ഫോട്ടോയും വീഡിയോയും കെ എം മാണിയും, പി ജെ ജോസഫും താനും ഒന്നിച്ചുണ്ടായിരുന്ന കാലഘട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് തിടനാട് പഞ്ചായത്തിലെ പാരിഷ് ഹാളിൽ നടന്ന വനിതാ സമ്മേളനത്തിലെ സംഘർഷത്തിലേതാണെന്നും പി സി ജോർജ് പറയുന്നു.

പി സി ജോർജ്ജിന്റെ വീട്ടിലെത്തി കെ സുരേന്ദ്രൻ പിന്തുണ തേടിയിരുന്നു. തുടർന്ന്, തന്റെ പിന്തുണ പത്തനംതിട്ടയിൽ കെ സുരേന്ദ്രനാണെന്നും സുരേന്ദ്രൻ ജയിക്കുമെന്നും ജോർജ്ജ് പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. പിന്നീടാണ് സ്ത്രീകൾ ഉൾപ്പെടെ പി സി ജോർജ്ജിനോട് കയർത്തു സംസാരിക്കുന്ന വീഡിയോ ഇടതുപക്ഷ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചത്. കെ. സുരേന്ദ്രനെ പിന്തുണക്കുന്നതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു പ്രചരണം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP