Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഭാഷണം റെക്കോർഡു ചെയ്തതും ജോർജിനു നൽകിയതും ജേക്കബ് ജോബ് തന്നെ; ഐജിയായി തൃശൂർക്ക് അയച്ചതു നിസാമിനെ രക്ഷിക്കാൻ; യഥാർഥ വില്ലന്മാരെ രക്ഷിക്കാൻ ഡിജിപി ജോബിനെ ബലിയാടാക്കിയോ: പുറത്തായതു നിസാമിനെ രക്ഷിക്കാൻ മെനഞ്ഞ തിരക്കഥ

സംഭാഷണം റെക്കോർഡു ചെയ്തതും ജോർജിനു നൽകിയതും ജേക്കബ് ജോബ് തന്നെ; ഐജിയായി തൃശൂർക്ക് അയച്ചതു നിസാമിനെ രക്ഷിക്കാൻ; യഥാർഥ വില്ലന്മാരെ രക്ഷിക്കാൻ ഡിജിപി ജോബിനെ ബലിയാടാക്കിയോ: പുറത്തായതു നിസാമിനെ രക്ഷിക്കാൻ മെനഞ്ഞ തിരക്കഥ

തിരുവനന്തപുരം: നിസാം കേസിലെ ഉന്നത ഇടപെടലുകൾ വ്യക്തമാക്കുന്ന സംഭാഷണം ആണ് ഇന്നലെ പുറത്തുവന്നതെങ്കിലും ഇതിന്റെ പിന്നിലെ നീക്കങ്ങളിൽ പല സംശയങ്ങളും ഉയർന്നുകഴിഞ്ഞു. കമ്മീഷണർ ആയിരുന്ന ജേക്കബ് ജോബിനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന പുറത്തുവന്നതോടെ കൈയൊഴിയാൻ വേണ്ടി ജോബ് തന്നെ ഒരുക്കിയ കെണിയിൽ എഡിജിപി വീണുപോയെന്നാണ് സൂചന.

എഡിജിപി പറഞ്ഞ പല കാര്യങ്ങളും ഗുരുതരമാണെങ്കിലും ജേക്കബ് ജോബ് പുണ്യാളൻ ആകാൻ നടത്തിയ ശ്രമത്തിൽ നിന്ന് വ്യക്തമാകുന്നത് മനഃപൂർവം ഒരുക്കിയ സംഭാഷണം ആണെന്നു തന്നെയാണ്. ജോബ് തന്നെ റെക്കോർഡു ചെയ്ത സിഡി പി സി ജോർജിനെ ഏൽപിക്കുകയായിരുന്നു. ജോർജിന്റെ ഉറ്റ സുഹൃത്തായ ജേക്കബ് ജോബിനെതിരെ പക്ഷേ, പൊലീസ് സേനയിൽ കടുത്ത അതൃപ്തി രൂപപ്പെട്ടുകഴിഞ്ഞു. ജേക്കബ് ജോബിനെതിരെ അച്ചടക്ക നടപടി വരെ ഉണ്ടായേക്കും എന്നാണു സൂചന.

സാധാരണക്കാരന്റെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പൊലീസുദ്യോഗസ്ഥർ അവരുടെ മാത്രം കാര്യം നോക്കി വൻകിടക്കാർക്കായി ഒത്താശകൾ ചെയ്യുന്നതിന്റെ പുതിയ തെളിവുകളാണ് ദിവസവും പുറത്തുവരുന്നത്. ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ഡിജിപി ബാലസുബ്രഹ്മണ്യം സഹായിച്ചത് മുൻ ഡിജിപി എം എൻ കൃഷ്ണമൂർത്തി വഴിയാണെന്നു വ്യക്തമാക്കുന്ന സിഡി ചീഫ് വിപ്പ് പി സി ജോർജ് വൈകിട്ട് തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് പുറത്തുവിട്ടത്.

കൃഷ്ണമൂർത്തിയും ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണമാണ് സിഡിയിലുള്ളത്. സ്വാമിയുടെ താൽപ്പര്യപ്രകാരമാണ് വിളിക്കുന്നതെന്ന് കൃഷ്ണമൂർത്തി പറയുമ്പോൾ എല്ലാവർക്കും കാശു കൊടുത്തതായി നിസാം പറഞ്ഞുവെന്ന് ജേക്കബ് ജോബ് പറയുന്നത് സിഡിയിൽ വ്യക്തമാണ്. സംഭാഷണം റെക്കോർഡു ചെയ്തതും ഇതു പി സി ജോർജിനു നൽകിയതും ജേക്കബ് ജോബാണ്. തൃശൂരിലേക്കു ഐജിയായി ജോബിനെ അയച്ചതു തന്നെ നിസാമിനെ രക്ഷിക്കാൻ മറ്റാരോ കളിച്ച കളിയാണെന്ന ധ്വനിയും കഴിഞ്ഞ ദിവസം ചീഫ് വിപ്പ് പുറത്തുവിട്ട ശബ്ദരേഖ പുറപ്പെടുവിക്കുന്നു.

ജേക്കബ് ജോബിനെതിരെ നടപടിയെടുത്തത് ഡിജിപിയുടെ റിപ്പോർട്ടനുസരിച്ചാണെന്ന് കൃഷ്ണമൂർത്തി പറയുന്നതായി ശബ്ദരേഖയിലുണ്ട്. സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തെ കുറിച്ച് ആഭ്യന്തരമന്ത്രിയോട് പറഞ്ഞിരുന്നെന്ന് പറയുന്ന കൃഷ്ണമൂർത്തി മന്ത്രിയുടെ അടുപ്പക്കാരനുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്താൻ ശ്രമിക്കണമെന്ന് ജേക്കബ് ജോബിനെ ഉപദേശിക്കുന്നുമുണ്ട്. കേസിൽ പേരാംമംഗലം സിഐയുടെ ഇടപെടലിനെ കുറിച്ചും സിഡിയിൽ പരാമർശമുണ്ട്. സിഐക്ക് നിസാമുമായി അടുത്ത ബന്ധമുണ്ടെന്നാണ് ജേക്കബ് ജോബ് പറയുന്നത്. രണ്ടരക്കോടി രൂപയുടെ ഇടപാട് ഒത്ത് തീർക്കാൻ വൈദീശ്വരൻ എന്നയാൾക്ക് വേണ്ടി ബാലസുബ്രഹ്മണ്യം സംസാരിച്ചിരുന്നു എന്ന് ജേക്കബ് ജോബ് പറയുമ്പോൾ ഇയാളുമായുള്ള ഡിജിപിയുടെ ബന്ധം കൃഷ്ണമൂർത്തി അടിവരയിടുന്നു.

യഥാർഥത്തിൽ നിസാമിനായി കരുക്കൾ നീക്കിയവർക്കുവേണ്ടി ജേക്കബ് ജോബ് ബലിയാടാകുകയായിരുന്നോ എന്ന സംശയവും ഉണരുന്നുണ്ട്. പി സി ജോർജ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സിഡിയും വിശദമായ പരാതിയും നൽകിയിരുന്നു. മാദ്ധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു മുമ്പാണ് മന്ത്രിമാർക്ക് പരാതി നൽകിയത്. എന്നാൽ, മന്ത്രി രമേശ് ചെന്നിത്തല സിഡിയിൽ തെളിവൊന്നുമില്ലെന്നാണ് പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് ജോർജ് സിഡി മാദ്ധ്യമങ്ങൾക്കു നൽകിയത്. ചന്ദ്രബോസിന് നീതികിട്ടുകമാത്രമാണ് തന്റെ ലക്ഷ്യമെന്നും പി സി ജോർജ് പറഞ്ഞു.

ജേക്കബ് ജോബിന്റെ സസ്‌പെൻഷന് ശേഷമുള്ള സംഭാഷണമാണ് ജോർജ് പുറത്തുവിട്ടത്. നിസാമിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഡിജിപി എം എൻ കൃഷ്ണമൂർത്തിയെ വിളിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്തതിന് തൊട്ടു പിന്നാലെയാണ് ആദ്യം വിളിച്ചത്. പിന്നീട് വീണ്ടും വിളിച്ചു. ജോബ് വിളിച്ചപ്പോൾ സ്വാമിയുടെ താൽപര്യ പ്രകാരമാണ് വിളിക്കുന്നതെന്ന് കൃഷ്ണമൂർത്തി പറഞ്ഞെന്നും ഇത് ഡിജിപി ബാലസുബ്രഹ്മണ്യത്തെ ഉദ്ദേശിച്ചാണെന്നും പി സി ജോർജ് പറഞ്ഞു.

ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അന്നുമുതൽ തുടരെ ബോധപൂർവമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ജനുവരി 29നാണ് ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് വ്യവസായി മുഹമ്മദ് നിസാം സെക്യൂരിറ്റി ജീവനക്കാരനെ വാഹനം ഉപയോഗിച്ച് ഇടിച്ചതും മർദ്ദിച്ചതും. തുടർന്ന് അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രബോസ് അവിടെവച്ച് മരിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അക്രമസംഭവങ്ങളെക്കുറിച്ച് പൊലീസ് മിണ്ടിയില്ല. ശോഭ സിറ്റിയിൽവച്ച് കാറിടിച്ച് പരിക്കേറ്റുവെന്നാണ് പറഞ്ഞത്. അതുകൊണ്ട് വസ്ത്രങ്ങൾ സൂക്ഷിച്ചില്ലെന്ന് ആശുപത്രിക്കാർ പറയുന്നു. രണ്ടു ദിവസം ആശുപത്രിയിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിട്ടും പൊലീസ് അന്വേഷിച്ചെത്തിയില്ല. ആശുപത്രിയിലെത്തി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ മുതൽ ചന്ദ്രബോസിന് നല്ല ഓർമ്മയുണ്ടായിരുന്നു. ഈ സമയത്ത് പൊലീസ് നിസാമിനെയും കൊണ്ട് കേസന്വേഷണത്തിന് ബംഗളുരുവിൽ പോയി. ചന്ദ്രബോസിന്റെ മൊഴിയെടുക്കാൻ ഈ ദിവസങ്ങളിലൊന്നും പൊലീസ് തയറായില്ല.

ചന്ദ്രബോസിന്റെ മെഡിക്കൽ റിപ്പോർട്ട് വീട്ടുകാർ വിവരാവകാശ നിയമപ്രകാരം വാങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ മരണംവരെയുള്ള വിശദമായ റിപ്പോർട്ട് 423 പേജുണ്ട്. ഇപ്പോഴത്തെ കമ്മീഷണർ ആർ. നിശാന്തിനി നല്ല നിലയിൽ കേസുകൊണ്ട് പോകാൻ ശ്രമിക്കുന്നുണ്ടെന്നാണ് പരക്കെയുള്ള ധാരണ. പക്ഷേ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോഴും കേസന്വേഷണത്തിലുള്ളത്.

സിഡിയിലെ ശബ്ദരേഖയുടെ പൂർണ രൂപം ഇതാ:

മൂർത്തി: ഹലോ
ജോബ്: കൃഷ്ണമൂർത്തിസാറല്ലേ
മൂർത്തി: അതെ കൃഷ്ണമൂർത്തിയാണ്
ജോബ്: ഞാൻ ജേക്കബ് ജോബാണ് സാർ, എസ്‌പി
മൂർത്തി: എന്താ ജേക്കബ് ജോബ്, ഞാൻ അങ്ങിനെ പറഞ്ഞിട്ടും ഇവരിങ്ങനെ ചെയ്തല്ലോ
ജോബ്: അത് അദ്ദേഹത്തിനെന്തോ സാർ, ഇദ്ദേഹം അന്ന് വിളിച്ചത്, ഞാൻ പ?റ്റുമെങ്കിൽ ചെയ്യാനാ പറഞ്ഞത്. ഞാൻ ആ സി.ഐയുടെ അടുത്ത് അതാ പറഞ്ഞത്. സത്യം എന്താ ഉള്ളത് അത് നോക്കിയിട്ട് പറഞ്ഞാൽ മതി എന്ന്. എന്നെ വിളിച്ച ആളുകളോട് ഞാൻ അതാ പറഞ്ഞത്. മീഡിയാക്കാർ മുഴുവൻ ഇതിന് പുറകേ നിൽക്കുന്നതുകൊണ്ട് ബുദ്ധിമുട്ടാണെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാൽ ശരിയെന്ന് അന്നേ പറഞ്ഞല്ലോ സാർ
ജോബ്: ഇത് വേറെ മിനിസ്?റ്ററുടെ താത്പര്യമൊന്നുമല്ലല്ലോ സാർ
മൂർത്തി: അല്ല, അല്ല, ഇത് മിനിസ്?റ്ററുടെ താത്പര്യമല്ല. ഇതു നമ്മുടെ സ്വാമിയുടെത്. സ്വാമിക്ക്, ഇങ്ങിനെ ആർക്കെങ്കിലും ലെ?റ്റർ വന്നാൽ. നമ്മുടെ ജോസിനെ (ഐ.ജി. ടി.ജെ ജോസ്) ഇവിടെന്ന് പറഞ്ഞുവിട്ടിട്ടുണ്ട്. അവർ റിപ്പോർട്ടിൽ പറയുന്നത് നിങ്ങൾ അവനെ (നിസാം) മുറിയിൽ ഇരുത്തിയട്ട് ഒന്നര മണിക്കൂർ ചോദ്യം ചെയ്‌തെന്നാണ്.
ജോബ്: അരമണിക്കൂർ സാർ
മൂർത്തി: അതെ, അതെ. അപ്പോൾ അവിടെ അന്വേഷണ ഉദ്യോഗസ്ഥരാരും ഇല്ലായിരുന്നു. അത് വലിയ തെ?റ്റായിട്ടാണ് അവർ ചിത്‌റീകരിച്ചത്. നിങ്ങൾ അവനെ എന്റർടൈൻ ചെയ്തു. അപ്പോൾ അവിടെ എന്താ സംഭവിച്ചത് എന്ന് മ?റ്റുദ്യോഗസ്ഥർക്ക് ഒരു സംശയം നിലനിൽക്കുന്നു. പൊലീസുകാർക്കെല്ലാം ഊഹാപോഹമാണ്. നിങ്ങൾ തമ്മിലെന്തോ ഒരു ട്‌റാൻസാക്ഷൻ നടന്നെന്ന്. റിപ്പോർട്ടിലതാണ്.
ജോബ്: സർ, അതിനകത്ത് ആക്ച്വൽ സംഭവം എന്നാന്നാൽ...
സർ... ഇവരെ ഇൻവസ്?റ്റിഗേഷൻ ഓഫീസർമാർ ബാംഗ്ലൂർ കൊണ്ടുപോയില്ലേ സാർ
അവർ ഇവരെ ബാംഗ്ലൂർ കൊണ്ടുപോയത് സുഖവാസത്തിനാണെന്ന് പറഞ്ഞ് മീഡിയയിൽ വന്നു. അന്നേ, ഞാൻ അവരെ വിളിച്ചു പറഞ്ഞതാ നിങ്ങളുടെ പുറകേ മീഡിയ ഉണ്ട്. സൂക്ഷിച്ചുപോകണമെന്നൊക്കെ
മൂർത്തി: ഹാഹാ ഹാ
ജോബ്: മീഡിയാക്കാർ എന്നെ വന്ന് കണ്ടിട്ടു പറഞ്ഞു. കസ്?റ്റഡിയിൽ കിടക്കേണ്ടവൻ സ്?റ്റാർ ഹോട്ടലിലാ കിടക്കുന്നത്. സി.ഐയും മ?റ്റും അവനെ വിലങ്ങില്ലാതെ കൊണ്ടുനടക്കുകയാണ്. അവൻ ഓരോ മണിക്കൂറും ഡ്‌റസ് മാറുന്നു എന്നൊക്കെ. എന്നിട്ട് ഇവർ ഇവിടെത്തിയപ്പോൾ ഞാൻ വിളിപ്പിച്ചു. ഞാൻ അങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോൾ സി.ഐ പറഞ്ഞു. വേണ്ട സാർ. ഞങ്ങൾ അങ്ങോട്ട് വരാമെന്ന്
ഞാൻ പറഞ്ഞു ശരിയെന്ന്. അവര് വന്നപ്പോൾ ഞാന് ചോദ്യം ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ഈ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അവർ ഇക്കാര്യങ്ങളൊക്കെ നിഷേധിച്ചു. പിന്നീടാണ് അറിഞ്ഞത്. അവൻ പറഞ്ഞതൊക്കെ കള്ളമാണ്. സ്?റ്റാർ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്നൊക്കെ പിന്നീട് പൊലീസുകാർ പറഞ്ഞു സാർ
എന്നിട്ടവൻ എന്നോടു പറഞ്ഞു ഇതെഴുതുന്നയാൾ (റൈ?റ്റർ ) എന്നോട് കാശ് ചോദിച്ചു. ഞാനാ ഇതെഴുതുന്നത്. ഞാൻ വിചാരിച്ചാൽ നിന്നെ രക്ഷിക്കാമെന്നും അയാൾ പറഞ്ഞു. അഞ്ചു ലക്ഷമാണ് അവനോട് ആവശ്യപ്പെട്ടത്. ഞാൻ ചോദിച്ചു വേറെ ആർക്കൊക്കെ കാശ് കൊടുത്തെന്ന് ചോദിച്ചു. എല്ലാവർക്കും കൊടുത്തെന്ന് മറുപടി പറഞ്ഞു. അവരുടെ പേര് ചോദിച്ചപ്പോൾ പറയില്ലെന്ന് പറഞ്ഞു. അവർ എന്നെ രക്ഷിക്കുന്നവരാണെന്നായിരുന്നു മറുപടി. കമീഷണർ ഒരാളുടെ നിർബന്ധം കൊണ്ടാണ് തന്നെ കഷ്ടപ്പെടുത്തുന്നതെന്ന് പൊലീസുകാർ പറഞ്ഞതായി അവൻ എന്നോടു പറഞ്ഞു.
മൂർത്തി: ഉം ഉം
ജോബ്: ഇതിനിടെ ഞാൻ ചോദിച്ചു. നീ ഒരുത്തനെ ഇടിച്ചുറെഡിയാക്കിയിട്ട് എങ്ങനെ രക്ഷപ്പെടുമെന്ന്. അവൻ ചത്തില്ലല്ലോ ഞാൻ രക്ഷപ്പെടുമെന്ന് അവൻ പറഞ്ഞു. ഇതിനിടെ എ.സി.പി അഡ്‌മിനിസ്ട്‌റേഷൻ വന്നു, സി.ഐ വന്നുകയറി. ഇതിനിടെ എവിടെയാണ് സാർ ഞാൻ രഹസ്യമായി ഇടപാട് നടത്തിയത്. കൊണ്ടുപോയ ഉദ്യോഗസ്ഥരെ കുറിച്ചാണ് ചോദിച്ചറിഞ്ഞത്. അവരുടെ സാന്നിദ്ധ്യത്തിൽ അത് ചെയ്യാനാകില്ലല്ലോ.
മൂർത്തി: ഉം ഉം ഉം. അവർ പറയുന്നത്, ഒരു ഡിവൈ.എസ്‌പി യെ പോലും ഇരുത്തിയില്ലെന്നാണ്.
ജോബ്: സർ അവരെല്ലാം ഇവന്റെ കൈയിൽ നിന്ന് കാശ് വാങ്ങിയതാണ്.
മൂർത്തി: ഉം ഉം ഉം... അവിടത്തെ പാർട്ടിയിലുള്ള ആരോ നിങ്ങൾക്കെതിരെ മിനിസ്?റ്ററെ തെ?റ്റിധരിപ്പിച്ചിട്ടുണ്ട്. നിങ്ങൾ വലിയ കാശ് വാങ്ങിയെന്നൊക്കെയാണ് മന്ത്‌റിയെ ആരൊക്കെയോ ധരിപ്പിച്ചത്. ഞാൻ അല്ല എന്ന് പറഞ്ഞപ്പോൾ മിനിസ്?റ്റർ എതിർത്തു.
ജോബ്: അല്ല സാർ, ജെയ്‌സൺ എന്ന മാതൃഭൂമി റിപ്പോർട്ടറാണ് ഇങ്ങനെ വാർത്തകൾ കൊടുത്തത്. ഞാൻ അവിടെ പോയിട്ട് അഞ്ചരമാസമായി. ഇന്നേ വരെ ഞാൻ ആരുടേയും കൈയിൽ നിന്ന് അഞ്ച് പൈസക്ക് ചായ വാങ്ങികുടിച്ചിട്ടില്ല
മൂർത്തി: നിങ്ങൾ പാർട്ടിക്കാരെ ആരെയെങ്കിലും വിളിച്ച് കാര്യം ശരിയാക്കിയെടുക്കാൻ നോക്ക്. ഇതിനൊന്നും തെളിവില്ലല്ലോ. വെറും ഊഹാപോഹങ്ങളല്ലേ
ജോബ്: അതെ സാർ
മൂർത്തി: നിങ്ങളോട് ജോസിനെന്താ ഇത്‌റ വിരോധം ?
ജോബ്: അദ്ദേഹം ഡി.ജി.പറഞ്ഞിട്ട് ചെയ്തതാകാം സാർ.
മൂർത്തി: ഡി.ജി നേരിട്ട് ഇവിടെ രണ്ടുതവണ വന്നിരുന്നു. വേറെന്തോ മീ?റ്റിങ് അ?റ്റന്റ് ചെയ്യാൻ. അദ്ദേഹം ജോസുമായി ചർച്ച ചെയ്തിരുന്നു. അദ്ദേഹം റിപ്പോർട്ട് ചോദിച്ചു. അങ്ങിനെ ഡി.ജി റിപ്പോർട്ട് നേരിട്ട് വാങ്ങി. എന്നെ കാണാതെ അദ്ദേഹം നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, മൂർത്തി ഇത് അർജന്റായതിനാൽ നേരിട്ട് ഫയൽ വിളിപ്പിക്കുകയായിരുന്നു. അപ്പോൾ ഞാൻ ചെന്നിത്തല സാറിനെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു ഞാൻ ബോംബെക്ക് പോകുന്നില്ല. ബാംഗ്ലൂർ പോവുകയാണ്. അതിനു മുമ്പ് ഇയാൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന്.

ജോബ്: സർ ഞാൻ ഒരു എസ്‌പി അല്ലേ സാർ. ഡ്‌റൈവറൊന്നുമല്ലല്ലോ.
മൂർത്തി: അതെയതേ, യു ആർ ആൻ ഐ.പി.എസ് ഓഫീസർ
ജോബ്: എന്നോട് മാതൃഭൂമി വാർത്തയെകുറിച്ചുള്ള പ്‌റതികരണം മാത്‌റമാണ് ചോദിച്ചത്. മ?റ്റുകാര്യങ്ങളൊന്നും വിശദീകരിക്കാൻ അനുവദിച്ചില്ല. എന്നാൽ മ?റ്റുള്ളവരോട് അതൊന്നുമല്ല ചോദിച്ചത്. എന്റെ സ്?റ്റേ?റ്റ്‌മെന്റ് എടുത്തിട്ട് അതനുസരിച്ചാണ് മ?റ്റുള്ളവരോട് ചോദിച്ചത്. എനിക്ക് സംസാരിക്കാൻ അവസരം തന്നില്ല. കാശുവാങ്ങിയ ഉദ്യോഗസ്ഥരെ കുറിച്ചെല്ലാം ഞാൻ മൊഴി നൽകി. എന്നാൽ ഇതൊന്നും സംബന്ധിച്ച സ്‌പെഷ്യൽബ്‌റാഞ്ച് റിപ്പോർട്ടൊന്നും വാങ്ങിയില്ല.
മൂർത്തി: ഉം ഉം
ജോബ്: സർ ഡി.ജി.പിക്ക് എന്നോടുള്ള വിരോധം...നേരത്തെ വൈദീശ്വരൻ എന്നൊരാളിന്റെ കേസ് എന്നോട് കോംപ്രമൈസ് ചെയ്യാൻ പറഞ്ഞു.
മൂർത്തി: വൈദീശ്വരൻ, ആ... നമ്മുടെ സെക്യൂരി?റ്റി
ജോബ്: സർ രണ്ടരക്കോടി കൊടുത്താല് ...
മൂർത്തി: അവൻ ഇന്നലെ ഇവിടെ വന്നിരുന്നു. മിനിയാന്ന് ഇവിടെ വന്നിരുന്നു. അവന്റെ കൂടെ ഒരു തല്ലിപ്പൊള്ളി കൂടെയുണ്ടായിരുന്നു. ആ... രാജേന്ദ്‌റൻ. അവർ രണ്ടുപേരും ഡി.ജിയുടെ അടുത്ത് ഒരു മണിക്കൂർ ഇരുന്നു. നാൻ ഇടക്ക് കയറിയപ്പോൾ എന്തോ സംസാരിക്കുകയായിരുന്നു. അപ്പോൾ അവന്മാരായിരിക്കും ഇതിന് പിറകിൽ
ജോബ്: അതെ സാർ, അവന്മാരാണ് ഇതിനുപിന്നിൽ. എന്നോട് ഡി.ജിക്ക് ഇത്‌റയും വൈരാഗ്യം വരാൻ കാരണം അവനാണ്. അവന്റെ കൗണ്ടർ പാർട്ടിക്ക് രണ്ടരക്കോടി കൊടുക്കാനുണ്ട്. അവനെതിരെ വേറെ പെണ്ണുകേസുമുണ്ട്. ആ കേസ് അവിടത്തെ ഈസ്?റ്റ് സി.ഐ അന്വേഷിക്കുന്നുണ്ട്. ആ കേസ് കോംപ്രമൈസ് ചെയ്യണമെന്നാ ഡി.ജി.പി എന്നോട് ആദ്യം വിളിച്ചുപറഞ്ഞത്. ഞാൻഅതു രണ്ടു മൂന്ന് പ്‌റാവശ്യം നോക്കി. അവർ അതിന് വില്ലിംഗല്ല. വേറൊരു മിനിസ്?റ്ററും എന്നെ വിളിച്ചിരുന്നു. ഒടുവിൽ രണ്ടരകോടി കൊടുത്താൽ കോംപ്രമൈസ് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ അത് ഡി.ജിയെ അറിയിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു ഞാൻ അതിനല്ലല്ലോ നിങ്ങളോട് പറഞ്ഞത്. നിങ്ങൾ വിചാരിച്ചാൽ ഒരു കേസ് കോംപ്രമൈസ് ചെയ്യാൻ പ?റ്റില്ലേയെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇത് വമ്പൻപാർട്ടികൾ തമ്മിലുള്ള ഡീലാണെന്നും നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞു.

മൂർത്തി: ഉം ഉം അവനെന്തോ പറഞ്ഞ് നുണ പറഞ്ഞുകൊടുത്തിട്ടുണ്ട്. അവനോട് നിങ്ങൾ കൈക്കൂലി എന്തോ ആവശ്യപ്പെട്ടന്നാണ് അവൻ ഡി.ജിയെ ധരിപ്പിച്ചതെന്ന് തോന്നുന്നു
ജോബ്: ഇല്ല സാറേ, അവനെ ഞാൻ എന്റെ റൂമിൽ കയറാൻ സമ്മതിച്ചിട്ടില്ല. അവന്റെ ആദ്യ പരാതി അതായിരുന്നു. അവനെ റൂമിൽ കയറാൻ സമ്മതിക്കുന്നില്ല എന്ന്. അവിടുള്ള പൊലീസുകാരൊക്കെ പറഞ്ഞു ഇവൻ കുഴപ്പക്കാരനാണെന്ന്. അതുകൊണ്ട് ഞാൻ അവനെ കേ?റ്റർ ചെയ്തിട്ടില്ല. വൈകിട്ട് വെള്ളമടിച്ച് എന്നെ ചീത്ത വിളിക്കാൻ തുടങ്ങി. പിന്നെ ഫോണെടുക്കാതായി. അവൻ അന്നുമുതൽ എനിക്കെതിരെ ആപ്പുമായി നടക്കുകയാണ്.
മൂർത്തി: അവന്മാരെ ഞാൻ ഇന്നലെ കണ്ടു. ഡി.ജിയുടെ മുറിയിൽ കയറിയപ്പോൾ അവർ എന്നോട് പറഞ്ഞു. സാർ തൃശൂർ എസ്‌പിയായിരുന്നപ്പോൾ കണ്ടിട്ടുണ്ടെന്ന്. ഞാൻ പറഞ്ഞു അറിയില്ലാന്ന്.
ജോബ്: സർ. ഈ ജെയ്‌സണും വൈദീശ്വരനുമാണ് കുഴപ്പമുണ്ടാക്കിയത് സാർ
മൂർത്തി: അതെ അതെ ഇക്കാര്യം ഒന്ന് പറഞ്ഞുശരിയാക്ക്. ആക്ച്വലി അവിടത്തെ സ്‌പെഷ്യൽ ബ്‌റാഞ്ചും ഇങ്ങനെ റിപ്പോർട്ട് നൽകി.
ജോബ്: അതെ സാർ. കാര്യങ്ങൾ ഇങ്ങിനെ പോകവേയാണ് ഒരു ദിവസം എന്നെ ഹോം മിനിസ്?റ്റർ വിളിച്ചിട്ട് ടുമോറോ ഓൺവാർഡ്‌സ് യു വിൽ ബി എസ്‌പി ഓൺ ഇടുക്കി എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. ഞാൻ ഇടുക്കിക്കില്ല, ലീവെടുത്തോളാം എന്ന്. അപ്പോൾ ഞാൻ ചോദിച്ചു എന്നെ മാ?റ്റാനുള്ള കാര്യം എന്ന്. അപ്പോൾ പറഞ്ഞു ജോസിനെ അവിടെ പോസ്?റ്റ് ചെയ്യുമ്പോൾ ജോസും ജോബും കൂടി അവിടെ പ?റ്റില്ല. രണ്ടു ക്‌റിസ്ത്യാനികളെ ഒരുമിച്ചിടാൻ പ?റ്റുകേല്ലെന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, എന്നാൽ എന്നെ പത്തനംതിട്ടക്ക് മാ?റ്റിക്കോളാൻ. അങ്ങിനെ അഞ്ചുമിനിട്ട് കഴിഞ്ഞ് എന്നെ വിളിച്ചുപറഞ്ഞു പത്തനംതിട്ടക്ക് മാ?റ്റിയെന്ന്. അതിനിടെ എന്റെ ബ്‌റദർഇൻ ലാ മരിച്ചു. ഞാൻ ആ വിഷമത്തിൽ ഇരിക്കുമ്പോഴാണ് നിശാന്തിനി എന്നെ വിളിച്ച് തൃശൂർ ചാർജെടുക്കുന്ന കാര്യം പറഞ്ഞത്. ഞാൻ തിരക്കിനിടെ എല്ലാം ശരിയാക്കി കൊടുത്തു.
മൂർത്തി: അതെ, അതെ... ഞാൻ 13നാണ് ടൂർ കഴിഞ്ഞെത്തിയത്. അപ്പോഴേക്കും സ്വാമി തിരക്കുപിടിച്ച് നിശാന്തിനിയെ പോസ്?റ്റ് ചെയ്തതറിഞ്ഞത്. ആക്ച്വലി ആ പോസ്?റ്റ് ഉമാബഹറയ്ക്ക് കൊടുക്കാൻ വച്ചിരിക്കുകയായിരുന്നു. നിശാന്തിനിയെ സ്വാമി ഇൻഫ്‌ളുവൻസ് ചെയ്തിട്ടുണ്ട്. ഈ സ്വാമി ഇങ്ങിനെ തിരക്കുപിടിച്ചാൽ എന്തു ചെയ്യും. അദ്ദേഹത്തിന് അതിന്റെ ഓപ്പറേഷൻസ് ലവൽ അറിയില്ല.
മൂർത്തി: ഇവിടെല്ലാം വലിയ ക്ലച്ചസാണ്. സ്വാമിക്ക് നിങ്ങളെ അവിടെ പോസ്?റ്റ് ചെയ്തപ്പോഴേ എതിർപ്പാണ്. മനസിലായില്ലേ.
ജോബ്: മനസിലായി സാർ. ദൈവം ഉണ്ടല്ലോ സാർ.
മൂർത്തി: ഗോഡ് വിൽ ഹെൽപ് യു
ജോബ്: എന്നാലും എന്നെ നാ?റ്റിക്കാവുന്നതിന്റെ പരമാവധി നാ?റ്റിച്ചല്ലോ. എനിക്ക് തോന്നുന്നു ഡി.ജി.പി കല്യാൺ സ്വാമിയുടെ അടുത്തുവന്നപ്പോഴാകും ഇതെല്ലാം ഓപറേ?റ്റ് ചെയ്തതല്ലേ സാർ. ഈ ജെയ്‌സണയെല്ലാം ഓപറേ?റ്റ് ചെയ്തത് അവരാകും.
മൂർത്തി മോസ്?റ്റ് പ്‌റോബബ്ലി
ജോബ്: അതെ സാർ, അദ്ദേഹം മൂന്ന് ദിവസം കല്യാൺ സ്വാമിയുടെ അടുത്തുണ്ടായിരുന്നു.
മൂർത്തി: നിങ്ങൾ നോക്ക്. എച്ച്.എം ഈസ് എ. നൈസ് പേഴ്‌സൺ. അങ്ങേരോട് ആരോ പോയി എന്തോ പറഞ്ഞുകൊടുത്തിട്ടുണ്ട്.
ജോബ്: അതെ അതെ. അദ്ദേഹത്തിന് ഇവിടെ 77 ൽ കോളേജിൽ പഠിക്കുമ്പോഴേ അറിയാം. അദ്ദേഹം ഇമേജ് നോക്കി ചെയ്തതാകാം
മൂർത്തി: അതെ, അതെ, അതെ... തെ?റ്റിദ്ധരിപ്പിക്കുന്നതെല്ലാം നമ്മുടെ ആൾക്കാർ തന്നെയാണ്.
ജോബ്: ഒകെ സാർ.
മൂർത്തി: ദൈവം നിങ്ങളെ രക്ഷിക്കും
ജോബ്: താങ്ക് യു സാർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP