Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോർജ്; പൊലീസ് അറസ്റ്റ് ചെയ്ത മനപ്രയാസത്തിനിടയിലാണ് അത്തരമൊരു പരാമർശം തന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജോർജ്ജ്

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോർജ്; പൊലീസ് അറസ്റ്റ് ചെയ്ത മനപ്രയാസത്തിനിടയിലാണ് അത്തരമൊരു പരാമർശം തന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചോദ്യംചോദിച്ച മാധ്യമ പ്രവർത്തകയോട് മോശമായി പൊരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പി.സി ജോർജ്. സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി.സി ജോർജിന്റെ പ്രതികരണം.

പീഡനക്കേസിൽ നിരപരാധിയായ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത മനപ്രയാസത്തിനിടയിലാണ് അത്തരമൊരു പരാമർശം തന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിൽ ദുഃഖമുണ്ടെന്നും പ്രയാസംനേരിട്ട മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിക്കുന്നതായും പിസി ജോർജ് പറഞ്ഞു.

പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് 'എന്നാൽ നിങ്ങളുടെ പേര് പറയാം' എന്ന് പിസി ജോർജ് പറഞ്ഞതാണ് നേരത്തെ വിവാദമായത്. കൈരളി ടിവി റിപ്പോർട്ടർ ഷീജയ്ക്ക് നേരെയായിരുന്നു മോശം പെരുമാറ്റമുണ്ടായത്. പീഡനക്കേസിൽ പിസി ജോർജ് അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

പീഡന കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞ പി.സി. ജോർജ്ജിനോട് പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് നിയമ വിരുദ്ധമല്ലേ എന്ന കൈരളി റിപ്പോർട്ടർ ഷീജയുടെ ചോദ്യത്തിന്, 'പിന്നെ തന്റെ പേരാണോ പറയേണ്ടത് എന്ന്' പറഞ്ഞാണ് പി.സി. ജോർജ് അപമാനിച്ചത്. ഇതോടെ വിരൽ ചൂണ്ടി, മര്യാദയ്ക്ക് സംസാരിക്കണം എന്നാണ് ഷീജ മറുപടിനൽകിയത്.

ഞാൻ ചോദിച്ചതിനുള്ള മറുപടി അല്ലെന്നും റിപ്പോർട്ടർ പറഞ്ഞു. ഷീജയുടെ ബോൾഡായ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. പി.സി ജോർജ് പീഡനക്കേസിൽ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. മാധ്യമ പ്രവർത്തകയെ പി.സി. ജോർജ് അവഹേളിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP