Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൊടുപുഴയിലെ ഏഴു വയസുകാരന്റെ അമ്മയെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നത് പാർട്ടി കുടുംബം ആയതുകൊണ്ട്; ശക്തമായ നിയമപോരാട്ടം നടത്തി അമ്മയ്ക്ക് അർഹമായ ശിക്ഷ ഉറപ്പ് വരുത്തും; വിശദ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജ്ജ് രംഗത്ത്; സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സത്യഗ്രഹ സമരം നടത്തി ആക്ഷൻ കൗൺസിൽ

തൊടുപുഴയിലെ ഏഴു വയസുകാരന്റെ അമ്മയെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നത് പാർട്ടി കുടുംബം ആയതുകൊണ്ട്; ശക്തമായ നിയമപോരാട്ടം നടത്തി അമ്മയ്ക്ക് അർഹമായ ശിക്ഷ ഉറപ്പ് വരുത്തും; വിശദ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജ്ജ് രംഗത്ത്; സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സത്യഗ്രഹ സമരം നടത്തി ആക്ഷൻ കൗൺസിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൊടുപുഴയിലെ ഏഴു വയസുകാരന്റെ അമ്മയെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ഒരുങ്ങുന്നതെന്നു ജനപക്ഷം നേതാവും തൊടുപുഴ ആക്ഷൻ കൗൺസിൽ മുഖ്യരക്ഷാധികാരിയുമായ പി.സി.ജോർജ് ആരോപിച്ചു. ശക്തമായ നിയമപോരാട്ടം നടത്തി അമ്മയ്ക്ക് അർഹമായ ശിക്ഷ ഉറപ്പ് വരുത്തുമെന്നും ജോർജ് പറഞ്ഞു. തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റു മരിച്ച ഏഴു വയസുകാരന് മരണാനന്തര നീതി ലഭ്യമാക്കാൻ ആവശ്യം ഉന്നയിച്ച് തൊടുപുഴ ആക്ഷൻ കൗൺസിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി.ജോർജ്.

തൊടുപുഴയിലെ ഏഴുവയസുകാരന്റെ 'അമ്മ പാർട്ടി കുടുംബം ആയതുകൊണ്ടാണ് അവരെ രക്ഷിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നത്. നിയമപോരാട്ടത്തിന്റെ വഴികൾ വാർത്താസമ്മേളനം വിളിച്ച് പ്രഖ്യാപിക്കുമെന്നും ജോർജ് പറഞ്ഞു. സമരത്തിന് ആക്ഷൻ കൗൺസിൽ നേതാക്കളായ സുമേഷും ശ്രീലാ പിള്ളയും നേതൃത്വം നൽകി. തൊടുപുഴയിൽ ഏഴുവയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അറസ്റ്റിലായിരുന്നു. കുറ്റകൃത്യം മറച്ചുവച്ചെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചെന്നുമാണ് കുറ്റം.

ദുർബലമായ വകുപ്പുകൾ ചുമത്തി കുട്ടിയുടെ അമ്മയെ രക്ഷിക്കാനുള്ള പൊലീസിന്റെ ശ്രമം വെളിയിൽ വന്നതോടെയാണ് ഏഴുവയസുകാരന് നീതി തേടി സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ സജീവമായി രംഗത്ത് വന്നത്. ഇതോടെയാണ് പി.സി.ജോർജ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഈ മൂവ്‌മെന്റിന്റെ ഭാഗമായത്. അമ്മയുടെ കാമുകനായ അരുൺ ആനന്ദിന്റെ ക്രൂരമർദനത്തിന് ഇരയായ കുട്ടി കഴിഞ്ഞ നാലിനാണ് മരിച്ചത്. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടായ കേസിൽ അമ്മയെ സാക്ഷിയാക്കാനുള്ള പൊലീസ് തീരുമാനം ഏറെ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

കുട്ടിയുടെ അമ്മയുടെ കാമുകനായ അരുൺ ആനന്ദിനെ മാത്രം പ്രതി ചേർത്ത് യുവതിയെ സാക്ഷിയാക്കാനായിരുന്നു പൊലീസിന്റെ ആദ്യ നീക്കം. എന്നാൽ സമ്മർദ്ദങ്ങൾ മുറുകിയതോടെയാണ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ അമ്മയെ ചോദ്യം ചെയ്യുകയും ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ദുർബലമായ വകുപ്പുകൾ പ്രകാരമുള്ള കേസ് ആയതിനാൽ ജാമ്യത്തിൽ പുറത്തിറങ്ങാൻ കുട്ടിയുടെ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ കുട്ടിക്ക് മരണാനന്തര നീതി തേടി രംഗത്ത് വന്നത്.

ഇടുക്കി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുൻപാകെ കൊല്ലപ്പെട്ട കുട്ടിയുടെ മുത്തശ്ശി രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഏഴു വയസുകാരന്റെ അനുജനും മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്നു. കുട്ടികളെഅമ്മയുടെ കാമുകൻ അരുൺ ആനന്ദ് ആക്രമിച്ചത് സംബന്ധിച്ചും, പിന്നീട് ഇളയകുട്ടി ഇതേക്കുറിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റിയോട് പറഞ്ഞതുമെല്ലാം മൊഴിയായി രേഖപ്പെടുത്തി. അരുൺ ആനന്ദിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇയാളിൽ നിന്നും ഭീഷണി ഉയർന്നിരുന്നതായും മുത്തശ്ശി പറഞ്ഞെന്നാണ് സൂചന. ഈ പശ്ചാത്തലത്തിൽ തന്നെയാണ് കുട്ടിയുടെ അമ്മയെ രക്ഷപ്പെടുത്താനുള്ള പൊലീസ് ശ്രമങ്ങൾക്ക് നേരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തൊടുപുഴ ആക്ഷൻ കൗൺസിലും തീരുമാനിച്ചിരിക്കുന്നത്. ഇന്നത്തെ സമരം ഈ രീതിയിലുള്ള ശ്രമങ്ങൾക്ക് ഒരു പുതിയ തുടക്കം പകർന്നതായാണ് അണിയറ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP