Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം സന്ദർശിച്ച് മന്ത്രിമാരായ പി എ റിയാസും ആന്റണി രാജുവും; കടലാക്രമണത്തിൽ തകർന്ന റോഡ് ഉടൻ നന്നാക്കുമെന്ന് ഉറപ്പ്

കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം സന്ദർശിച്ച് മന്ത്രിമാരായ പി എ റിയാസും ആന്റണി രാജുവും; കടലാക്രമണത്തിൽ തകർന്ന റോഡ് ഉടൻ നന്നാക്കുമെന്ന് ഉറപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം നേരിട്ട ശംഖുമുഖം ബീച്ച് സന്ദർശിച്ച് പൊതുമരാമക്ക് വകുപ്പ് മന്ത്രി പി എം മുഹമ്മദ് റിയാസും മന്ത്രി ആന്റണി രാജുവും. സ്ഥലം എംഎൽഎ കൂടിയാണ് ആന്റണി രാജു. തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു. കടലാക്രമണത്തിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

'അടിയന്തരമായി റോഡ് നന്നാക്കാനുള്ള പ്രവർത്തനം തുടങ്ങും. വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. നഷ്ടങ്ങൾ കണക്കാക്കുന്നതിനായാണ് നേരിട്ട് സന്ദർശനം നടത്തിയത്,' എന്നും അദ്ദേഹം പറഞ്ഞു. 18 മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് തകർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP