Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അൽപ്പന്മാരേ ഞങ്ങൾ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിന്മുറക്കാരല്ല; തൂക്കുമരത്തിൽ കയറുമ്പോൾ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിന്മുറക്കാരാണ്'; തോക്കുകൾ കാണിച്ച് അടിച്ചമർത്താമെന്ന് കരുതേണ്ട; വിമർശിച്ച് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്

'അൽപ്പന്മാരേ ഞങ്ങൾ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിന്മുറക്കാരല്ല; തൂക്കുമരത്തിൽ കയറുമ്പോൾ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിന്മുറക്കാരാണ്'; തോക്കുകൾ കാണിച്ച് അടിച്ചമർത്താമെന്ന് കരുതേണ്ട; വിമർശിച്ച് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാ പ്രവർത്തകർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയ യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യർക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്. പൊലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകൾ കാണിച്ച് എതിർശബ്ദത്തെ അടിച്ചമർത്താമെന്ന് ഭീഷണിപ്പെടുത്തുന്ന അൽപ്പന്മാരോട് പറയാനുള്ളത് എന്നു പറഞ്ഞാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.

ഫേസ്‌ബുക്ക ്‌പോസ്റ്റിന്റെ പൂർണരൂപം...

എൻഫോഴ്‌സ്‌മെന്റിനെയും, സിബിഐയെയും, പൊലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിർ ശബ്ദത്തെ അടിച്ചമർത്താമെന്ന് ഭീഷണിപ്പെടുത്തുന്ന 'അൽപ്പന്മാരെ' , ഞങ്ങൾ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരുടെ പിന്മുറക്കാരല്ല,തൂക്കുമരത്തിൽ കയറുമ്പോൾ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിന്മുറക്കാരാണ്...

തെരുവിലിറങ്ങി പ്രതിഷേധിച്ചവർക്ക് രാജ്യസ്‌നേഹമില്ലെന്നും അവർ ആദായനികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നുമായിരുന്നു സിനിമാക്കാർക്കെതിരായ സന്ദീപ് വാര്യരുടെ പ്രതികരണം. ഇൻകം ടാക്‌സും ഇഡിയും വീട്ടിൽക്കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാൽ ധർണ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നും നടിമാരെ അഭിസംബോധന ചെയ്ത് സന്ദീപ് വാര്യർ പറഞ്ഞിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP