Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷീരകർഷകരംഗത്തെ 40 വർഷത്തെ മികവുറ്റ സേവനത്തിന് തിളക്കമുള്ള അംഗീകാരം; കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ ബാലൻ മാസ്റ്റർ മിൽമ ചെയർമാൻ

ക്ഷീരകർഷകരംഗത്തെ 40 വർഷത്തെ മികവുറ്റ സേവനത്തിന് തിളക്കമുള്ള അംഗീകാരം; കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ ബാലൻ മാസ്റ്റർ മിൽമ ചെയർമാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ) യുടെ പുതിയ ചെയർമാൻ ആയി കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ ബാലൻ മാസ്റ്ററെ തിരഞ്ഞെടുത്തു. ജനുവരി 22 നു കൂടിയ മിൽമയുടെ സംസ്ഥാന ഡയറക്ടർ ബോർഡ് മീറ്റിംഗിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. കഴിഞ്ഞ 6 വർഷമായി മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആയി പ്രവർത്തിച്ചു വരുന്നു. മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ തൃശൂർ ജില്ലാ മിൽക്ക് സപ്പ്‌ലൈ യൂണിയന്റെ ഡയറക്ടർ ആയി ക്ഷീരമേഖലയിൽ സജീവ പ്രവർത്തകനായിരുന്നു. അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ബാലൻ മാസ്റ്റർ മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. 2013 ൽ ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്‌കാരവും 2008 ലെ മികച്ച സഹകാരിക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ അവിണിശ്ശേരി സ്വദേശിയാണ്.

കേരളത്തിൽ ധവളവിപ്ലവം നടപ്പാക്കുന്നതിനുവേണ്ടി നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് തീരുമാനപ്രകാകാരം 1980ൽ രൂപീകൃതമായ മിൽമ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങളിലൊന്നാണ്. പ്രയാർ ഗോപാലകൃഷ്ണനും, പി ടി ഗോപാലക്കുറുപ്പിനും ശേഷം മിൽമയുടെ തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ചെയർമാനാണു പി എ ബാലൻ മാസ്റ്റർ. സംസ്ഥാനത്തിന്റെ 4 തെക്കൻ ജില്ലകൾ ഉൾപ്പെടുത്തി തിരുവനന്തപുരം മേഖല യൂണിയൻ, മദ്ധ്യഭാഗത്തുള്ള 4 ജില്ലകൾ ഉൾപ്പെടുത്തി എറണാകുളം മേഖല യൂണിയൻ, 6 വടക്കൻ ജില്ലകൾ ഉൾപ്പെടുത്തി മലബാർ മേഖല യൂണിയൻ എന്നിങ്ങനെ 3 മേഖല യൂണിയനുകളായി തിരിച്ചു അതിനു കീഴിൽ 3250 ൽ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകർഷകരും അംഗങ്ങളായ സഹകരണ പ്രസ്ഥാനമാണ് മിൽമ. ഒരു ദിവസം 27 ലക്ഷത്തിലേറെ പാക്കറ്റ് പാൽ വിതരണം ചെയ്യുന്ന മിൽമയുടെ കഴിഞ്ഞ വർഷത്തെ വിറ്റുവരവ് മൂവായിരം കോടിയിലേറെ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP