Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓജോ ബോർഡ് കളിക്കുന്നതിനിടെ അടിച്ചത് ശരീരത്തിൽ കയറിയ ആത്മാവ് വിട്ടുപോകാൻ; വീടിവിട്ടിറങ്ങിയത് കൂട്ടുകാരി മരിച്ചുപോയി എന്ന ധാരണയിലും; പന്ത്രണ്ടുകാരി വീട്ടുകാരെയും നാടിനെയും മുൾമുനയിലാക്കിയത് ഇങ്ങനെ

ഓജോ ബോർഡ് കളിക്കുന്നതിനിടെ അടിച്ചത് ശരീരത്തിൽ കയറിയ ആത്മാവ് വിട്ടുപോകാൻ; വീടിവിട്ടിറങ്ങിയത് കൂട്ടുകാരി മരിച്ചുപോയി എന്ന ധാരണയിലും; പന്ത്രണ്ടുകാരി വീട്ടുകാരെയും നാടിനെയും മുൾമുനയിലാക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: 12 വയസ്സുകാരി വീട് വിട്ടിറങ്ങിയത് ഓജോ ബോർഡ് കളിക്കുന്നതിനിടെ കൂട്ടുകാരിക്ക് ബാധ കയറിയെന്നും മരിച്ചെന്നും ഭയന്ന്. ഒടുവിൽ നാല് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ശനിയാഴ്ച പകൽ മൂന്നരയോടെ കണ്ണനല്ലൂർ പാങ്കോണത്തായിരുന്നു സംഭവം. പന്ത്രണ്ടുകാരിയെ കാണാതായത് വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുൾമുനയിലാക്കി.

കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. ഈ ഞെട്ടലിൽ പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. നാലു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൂട്ടുകാരിക്കൊപ്പമാണ് 12 വയസ്സുകാരി ഓജോ ബോർഡ് വരച്ചുകളിച്ചത്. ഇതിനിടെ ആത്മാവ് വന്നെന്നും ആത്മാവ് കൂട്ടുകാരിയുടെ ശരീരത്തിൽ കയറിയെന്നും പെൺകുട്ടി ഭയന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ ചില പെരുമാറ്റങ്ങൾ കൂടിയായപ്പോൾ ഭയം കൂടി.

കൂട്ടുകാരിയിൽനിന്ന് ആത്മാവ് വേർപെടാൻ അടിക്കുകയും ചെയ്തു. എന്നാൽ അടികൊണ്ട കൂട്ടുകാരി ബോധരഹിതയായി കിടന്നതോടെ കാര്യങ്ങൾ മാറിമറഞ്ഞു. കൂട്ടുകാരി മരിച്ചെന്ന് കരുതി പേടിച്ചുവിറച്ച 12 വയസ്സുകാരി വീട് വിട്ടിറങ്ങുകയും ചെയ്തു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ നാടാകെ തിരച്ചിൽ തുടങ്ങി. ഇതിനിടെ ചേരിക്കോണം ഭാഗത്തെത്തിയ പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കണ്ണനല്ലൂർ പൊലീസാണ് പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP