Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ പണി ചെയ്യാൻ ഇതരസംസ്ഥാന തൊഴിലാളികളെയും കിട്ടാതെ വരുമോ? സംസ്ഥാനത്ത് ഭായിമാരുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്ന് റിപ്പോർട്ട്; അക്രമകാരികളെന്ന കുപ്രചരണവും നോട്ട് നിരോധിക്കലും കൊഴിഞ്ഞ് പോക്കിന് കാരണം

കേരളത്തിൽ പണി ചെയ്യാൻ ഇതരസംസ്ഥാന തൊഴിലാളികളെയും കിട്ടാതെ വരുമോ? സംസ്ഥാനത്ത് ഭായിമാരുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്ന് റിപ്പോർട്ട്; അക്രമകാരികളെന്ന കുപ്രചരണവും നോട്ട് നിരോധിക്കലും കൊഴിഞ്ഞ് പോക്കിന് കാരണം

തിരുവനന്തപുരം:കേരളത്തിൽ ഒരു പണിയും ചെയ്യാൻ മലയാളികള കിട്ടാനില്ലെന്ന് ഒരു ചൊല്ലുണ്ടായിരുന്നു. അതിന് പരിഹാരമായിട്ടാണ് അന്യസംസഥാന തൊഴുലാളികളെ കണ്ടിരുന്നത്. പറമ്പ് കിളയ്ക്കാനും തെങ്ങിൽ കയറാനുമൊക്കെ അന്യസംസഥാന തൊഴിലാളികളെ ആശ്രയിച്ച്് മലയാളികൾക്ക് ശീലവുമായി. ഇങ്ങനെ പോയാൽ വീട്ടിലെ പണിക്ക് ഇതരസംസ്ഥാന തൊഴിലാളികളെ അധികം നാൾ കിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ്.

സംസ്ഥാനസർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം അഞ്ചുവർഷത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ വൻകുറവ്. സർക്കാരിന്റെ പുതിയ കണക്കുപ്രകാരം 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. അസംഘടിത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കിൽ വ്യക്തതയില്ല.2013-ൽ സംസ്ഥാന തൊഴിൽവകുപ്പിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ പഠനപ്രകാരം സംസ്ഥാനത്ത് 25 ലക്ഷം തൊഴിലാളികളുണ്ടെന്നായിരുന്നു വിവരം. ഓരോവർഷവും വിവിധ സംസ്ഥാനങ്ങളിൽനിന്ന് 2.5 ലക്ഷം തൊഴിലാളികൾ കേരളത്തിലേക്ക് കുടിയേറുന്നതായും കണക്കുകൾ പറയുന്നു.

എന്നാൽ 2017 നവംബർ മുതൽ തൊഴിൽവകുപ്പ് എടുത്ത കണക്കുപ്രകാരം തൊഴിലാളികളുടെ എണ്ണത്തിൽ കുറവുവന്നതായാണ് കാണുന്നത്.ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ്-54,285 പേർ. ഏറ്റവും കുറവ് വയനാട് ജില്ലയിലും-6717. അതേസമയം അസംഘടിത മേഖലയിൽ തൊഴിൽചെയ്യുന്നവരുടെ കണക്കെടുത്താൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും തൊഴിൽവകുപ്പ് പറയുന്നു.നോട്ട് അസാധുവാക്കൽ നടപ്പായതുമുതലാണ് പ്രധാനമായും തൊഴിലാളികളുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്. ജി.എസ്.ടി. നിലവിൽ വന്നതോടെ തൊഴിൽമേഖലകളിലുണ്ടായ അരക്ഷിതാവസ്ഥയും പ്രതിസന്ധിക്കു കാരണമായി.

അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരേ നടക്കുന്ന കുപ്രചാരണങ്ങളും കാരണമായതായി ഏജന്റുമാർ പറയുന്നു. സ്വന്തം സംസ്ഥാനത്തും കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലും തൊഴിൽസാധ്യത വർധിച്ചുവരുന്നതും ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കിന് കാരണമായി.

ഏജന്റുമാർ വഴിയല്ലാതെ അസംഘടിതരായി തൊഴിൽ ചെയ്യുന്നവരുടെ കണക്ക് ലഭ്യമല്ലാത്തത് സർക്കാരിന് തലവേദനയുണ്ടാക്കുന്നു. സഘടിതരല്ലാത്തതിനാൽ ഇവർ എത്രപേരുണ്ടെന്ന വിവരമെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവകൂടി ലഭ്യമാകുകയാണെങ്കിൽ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുമെന്ന് തൊഴിൽവകുപ്പ് പറയുന്നു.

ഏജന്റുമാർ വഴി എത്തുന്നവർക്ക് സർക്കാരിന്റെ ആവാസ് യോജനപ്രകാരം തൊഴിൽസുരക്ഷാകാർഡും ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നുണ്ട്. അസംഘടിതരായ ആളുകൾക്ക് തൊഴിൽകാർഡ് നൽകാൻ കഴിയാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. ഇത്തരത്തിൽ സംസ്ഥാനത്തെത്തുന്ന തൊഴിലാളികൾക്ക് ഒരുവിധ ആരോഗ്യപരിശോധനയോ തൊഴിൽകാർഡോ ഇതുവരെയില്ല. ക്രിമിനൽ കേസുകളിൽപെട്ട പലരും ഇക്കൂട്ടത്തിലുണ്ടെന്നാണ് മറ്റു തൊഴിലാളികൾ പറയുന്നത്. ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നവരും ബംഗാൾ-ബംഗ്‌ളാദേശ് അതിർത്തിയിൽ രേഖയില്ലാതെ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP